
ലക്നൗ : ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ 80 സീറ്റുകളിലും മത്സരിച്ച ബഹുജന്‍ സമാജ് പാര്‍ട്ടി 80യിടത്തും പരാജയപ്പെട്ടു. ബിഎസ്പി യുടെ പരാജയത്തിന് ശേഷം പ്രതികരണമായി ബിഎസ്പി അധ്യക്ഷയ മായാവതി. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയ്ക്ക് മുസ്ലീം സമുദായത്തില്‍ നിന്ന് മതിയായ പിന്തുണ ലഭിക്കാത്തതാണ് പരാജയത്തിന് കാരണം. മുസ്ലീം വിഭാഗത്തിലുള്ളവര്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കിയിട്ടും ബിഎസ്പിയെ വേണ്ടവിധത്തില്‍ മനസിലാക്കാന്‍ മുസ്ലീം സമുദായത്തിന് സാധിച്ചില്ലെന്നാണ് മായാവതിയുടെ വിമര്‍ശനം. രാജ്യത്തുടനീളം 424 സീറ്റുകളിലും 35 മുസ്ലീം സ്ഥാനാര്‍ത്ഥികളെയാണ് മത്സരിപ്പിച്ചത്. കടുത്ത പരാജയത്തിന് പിന്നാലെയായിരുന്നു മായാവതിയുടെ പ്രതികരണം.
ഭൂരിപക്ഷം ദളിതരും, പ്രത്യേകിച്ച് യാദവ് സമുദായം ബഹുജന്‍ സമാജ് പാര്‍ട്ടിക്ക് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഉത്തര്‍പ്രദേശിലെ ലോക്സഭാ ഫലങ്ങളെ പാര്‍ട്ടി എല്ലാ തലത്തിലും വിശകലനം ചെയ്യുമെന്നും ബഹുജന്‍ പ്രസ്ഥാനത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസൃതമായി നടപടികള്‍ സ്വീകരിക്കുമെന്നും മായാവതി പറഞ്ഞു.
കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകളിലായി കടുത്ത പരാജയമാണ് മായാവതിയുടെ പാര്‍ട്ടി നേരിടുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയ്ക്ക് പത്ത് സീറ്റുകളുണ്ടായിരുന്നു. ഇപ്പോഴത് പൂജ്യത്തിലേക്ക് എത്തിയിരിക്കുകയാണ്. തിരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വി കണക്കിലെടുത്ത് ആലോചിച്ച് മാത്രമേ ഇനി വരും നാളുകളില്‍ മുസ്ലീം വിഭാഗങ്ങള്‍ക്ക് പാര്‍ട്ടി നല്കുന്ന അവസരങ്ങളെക്കുറിച്ച് തീരുമാനമെടുക്കൂ എന്നും മായാവതി ഇന്ന് പറഞ്ഞു.






