
ബെംഗളൂരു; ലൈംഗികാതിക്രമ കേസുകളില്‍ അറസ്റ്റിലായ മുന്‍എം പി പ്രജ്വല്‍ രേവണ്ണയ്ക്ക് കോടതി ജാമ്യം നിഷേധിച്ചു. നാല് ദിവസം കൂടി പോലീസ് കസ്റ്റഡിയിലേക്ക് വിട്ടു. കസ്റ്റഡി കാലാവധി നീട്ടിയിരിക്കുന്നത് ഈ മാസം 10 വരെയാണ്. നീണ്ട 34 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം കവിഞ്ഞ മാസം 31 ന് ബെംഗളൂരുവിലാണ് പ്രജ്വല്‍ അറസ്റ്റിലായത്.
കര്‍ണാടകയിലെ ഹാസനില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന പ്രജ്വല്‍ രേവണ്ണ പരാജയപ്പെട്ടിരുന്നു. ദേവഗൌഡ കുടുംബത്തിന്റെ സിറ്റിംഗ് സീറ്റായിരുന്ന ഹാസനില്‍ 25 വര്‍ഷത്തിന് ശേഷമാണ് ജെഡിഎസിന് തിരിച്ചടിയുണ്ടാകുന്നത്. സ്വന്തം മണ്ഡലമായിരുന്ന ഹാസന്, ദേവഗൗഡ പേരക്കുട്ടിക്ക് വേണ്ടി കൈമാറുകയായിരുന്നു. കോണ്‍ഗ്രസിന്റെ ശ്രേയസ് പട്ടേല്‍ ഗൗഡ ഭൂരിപക്ഷം 45,000 കടത്തിയാണ് വിജയിച്ചത്.
മുന്‍പ്രധാനമന്ത്രി ദേവഗൗഡയുടെ മകനും ഹൊലെനരസിപൂര്‍ എംഎല്‍എയുമായ എച്ച് ഡി രേവണ്ണയുടെ മൂത്ത മകനുമാണ് ഹാസനിലെ സിറ്റിംഗ് എംപിയായ പ്രജ്വല്‍. 33-കാരനായ പ്രജ്വല്‍ കര്‍ണാടകയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു.






