
തൃശ്ശൂർ: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ് ഉണ്ടായി. കല്ലേറിൽ c2, c4 കോച്ചുകളുടെ ചില്ല് പൊട്ടിപ്പോയി. രാവിലെ 9.25 നാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡ് പോവുകയായിരുന്ന ട്രെയിനിന് നേരെയാണ് കല്ലേറ് ഉണ്ടായത്.
അതേസമയം, സംഭവത്തിൽ പ്രതിയെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. മാനസിക വിഭ്രാന്തിയുള്ള ആളാണ് അതിക്രമം നടത്തിയതെന്ന് ആർപിഎഫ് അറിയിച്ചു. നേരത്തേയും വന്ദേഭാരതിന് നേരെ ആക്രമണമുണ്ടായിട്ടുണ്ട്.






