
ബോളിവുഡ് സെലിബ്രിറ്റികളെല്ലാം അംബാനി കുടുംബത്തിലെ വിവാഹം ആഘോഷിക്കാൻ യൂറോപ്പിലേക്ക് പോയിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ ഇളയ മകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം നടക്കാൻ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് പ്രീ വെഡിങ് ആഘോഷങ്ങള്‍ നടക്കുന്നത്. ഇറ്റലിയിലുള്ള ആഡംബര കപ്പലിലാണ് ഏറ്റവും ഒടുവില്‍ ആഘോഷങ്ങള്‍ നടന്നത്. ഇറ്റലിയില്‍ നിന്ന് തെക്കൻ ഫ്രാൻസിലേക്കുള്ള ഈ ആഡംബര കപ്പലിലെ യാത്രയിൽ ഏകദേശം 800 അതിഥികളാണ് ഉണ്ടായിരുന്നത്. സല്മാൻ ഖാൻ, രണ്‍ബീർ കപൂർ, ആലിയ ഭട്ട്, രണ്‍വീർ സിങ് തുടങ്ങിയ താരനിരകളും ഇതിലുണ്ട്. .
ഇപ്പോഴിതാ അതേ കപ്പലിൽ നിന്നുള്ള ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് കരിഷ്മ കപൂർ. ചിത്രത്തിൽ കരിഷ്മയ്ക്കൊപ്പം ആലിയയും രൺബീറുമുണ്ട്. "ഫാമിലി..." എന്ന ക്യാപ്ഷൻ നൽകിയാണ് കരിഷ്മ ചിത്രങ്ങൾ പങ്കിട്ടത്. ചിത്രങ്ങൾ ട്രെൻഡിംഗ് ആയതോടെ റാഹ എവിടെയാണെന്ന ചോദ്യമാണ് ആരാധകർ ചോദിക്കുന്നത്. ഒപ്പം കരീന എവിടെയെന്നും ചോദ്യങ്ങളുണ്ട്.






