
ന്യൂഡല്‍ഹി : മോദി സര്‍ക്കാരിന്റെ് സത്യപ്രതിജ്ഞയക്ക് മുന്‍പേ എന്‍ഡിഎ സംഖ്യത്തില്‍ കല്ലുകടി. എന്‍സിപി അജിത് പവാര്‍ വിഭാഗം. കാബിനറ്റ് പദവി ലഭിക്കില്ലെന്ന് ഉറപ്പായതോടെ മന്ത്രിസഭയിലേയക്ക് ഇല്ലെന്നാണ് എന്‍സിപിയുടെ നിലപാട്. സത്യപ്രതിജ്ഞ ചടങ്ങുകള്‍ അടക്കം ബഹിഷ്കരിച്ചേക്കുമെന്നും സൂചനയുണ്ട്. മന്ത്രിസഭയിലും ചേരേണ്ടന്നാണ് പാര്‍ട്ടിയുടെ നിലവിലെ തീരുമാനം.
മുതിര്‍ന്ന നേതാവായ പ്രഫുല്‍ പട്ടേലിന് കേന്ദ്ര മന്ത്രി സ്ഥാനം ലഭിക്കുമെന്നാണ് എന്‍ സി പി പ്രതീക്ഷിച്ചിരുന്നത്. സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി പദം നല്‍കാമെന്നായിരുന്നു ബിജെപി നിലപാട്. എന്നാല്‍ സഹമന്ത്രി സ്ഥാനം വേണ്ടെന്ന നിലപാട് എന്‍സിപി സ്വീകരിച്ചുപ്രഫുല് പട്ടേലിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസ് നിലനിക്കുന്നതാണ് അവഗണിക്കാനുള്ള കാരണമെന്നാണ് വിവരം. പാര്‍ട്ടിയുടെ ഏക എംപിയും മഹാരാഷ്ട്ര അധ്യക്ഷനുമായ സുനില്‍ തത്കരയെയും ക്യാബിനറ്റ് മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല. ഇതോടെയാണ് എന്‍സിപി പ്രതിഷേധമറിയിച്ച് മന്ത്രിസഭയില്‍ നിന്ന് മാറിനില്ക്കാന് തീരുമാനിച്ചിരിക്കുന്നത്.
മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 7.15 നാണ് തുടങ്ങുക. രണ്ടാം മോദി സർക്കാരിലെ ഭൂരിഭാഗം പ്രമുഖരെയും നിലനിർത്തിയാണ് പുതിയ മന്ത്രിസഭ. രാജ്നാഥ് സിങ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിര്‍മലാ സീതരാമാൻ, പീയുഷ് ഗോയൽ തുടങ്ങിയവരാണ് പട്ടികയിലുള്ളത്.






