
തിരുവനന്തപുരം: തദ്ദേശ വാര്‍ഡ് പുനര്‍ നിര്‍ണയ ബിൽ പാസാക്കിയതിൽ പ്രതിപക്ഷം നിയമസഭയിൽ ക്രമപ്രശ്നം ഉന്നയിച്ചു. ബില്ല് പാസാക്കിയ രീതി മോദി ശൈലിയാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഗുരുതരമായ ചട്ടലംഘനമെന്ന് മുസ്ലിം ലീഗും വിമര്‍ശിച്ചു. സ്പീക്കര്‍ വിഷയത്തിൽ റൂളിങ് നൽകിയതിന് പിന്നാലെ സംഘപരിവാര്‍ രീതിയെന്ന് ആരോപിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
തദ്ദേശ വാർഡ് പുനർനിർണയ ബിൽ സബ്ജക്ട് കമ്മിറ്റിക്ക് വിടുന്നത് ഒഴിവാക്കിയതിനെയാണ് മോദി ശൈലിയാണെന്ന് പ്രതിപക്ഷ നേതാവാണ് വിമര്‍ശിച്ചത്. ബില്ലിൽ സര്‍ക്കാര്‍ അനാവശ്യ ധൃതി കാട്ടിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരളത്തിൽ നടപ്പാക്കിയ സബ്ജക്ട് കമ്മിറ്റി ലോക്സഭ പോലും മാതൃകയാക്കിയതാണെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. സബ്ജക്ട് കമ്മിറ്റിക്ക് ബിൽ വിടാതിരുന്നതിൽ സർക്കാരിന്റെ് ഉദ്ദേശ ശുദ്ധി മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വലിയ ചട്ട ലംഘനമെന്ന് വിമര്‍ശിച്ച മുസ്ലീം ലീഗ്, ചർച്ചക്കും അഭിപ്രായം പറയാനും അവസരം കിട്ടിയില്ലെന്ന് കുറ്റപ്പെടുത്തി.
വിഷയത്തിൽ സര്‍ക്കാരിന് വാശിയോ ഏകാധിപത്യ നിലപാടോ ഇല്ലെന്നായിരുന്നു മന്ത്രി എംബി രാജേഷിന്റെ മറുപടി. വിഷയത്തിൽ സര്‍ക്കാരിന് വാശിയോ ഏകാധിപത്യ നിലപാടോ ഇല്ലെന്നായിരുന്നു മന്ത്രി എംബി രാജേഷിന്റെ മറുപടി. തിടുക്കമുള്ളതുകൊണ്ടാണ് ബില്ല് പാസാക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപുള്ള മുന്നൊരുക്കത്തിന് ഒരു വർഷം വേണം. 2020 ൽ പ്രതിപക്ഷത്തിന്റെ് അഭിപ്രായമെല്ലാം കേട്ട് പാസാക്കിയ ബില്ലാണിത്.
ഒരിക്കൽ ചർച്ച ചെയ്ത് അംഗീകരിച്ച ബില്ലാണ്. പ്രതിപക്ഷ നേതാവ് അപ്പോൾ എതിർത്തെങ്കിൽ സർക്കാർ പാസാക്കില്ലായിരുന്നു. ബഹളത്തിനിടെ പാസാക്കുമ്പോൾ പ്രതിപക്ഷ നേതാവ് ശ്രദ്ധയോടെ കേട്ടിരിക്കുന്നത് താൻ കണ്ടുവെന്നും പാർലമെന്റെ്റി കാര്യ മന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ സംസാരിച്ചുവെന്നാണ് താൻ മനസിലാക്കിയതെന്നും എം ബി രാജേഷ് പറഞ്ഞു. അടിയന്തര സ്വഭാവം ഉള്ളതായതിനാലാണ് സബ്ജക്ട് കമ്മിറ്റിക്ക് വിടാതിരുന്നതെന്നും സ്പീക്കര്‍ വ്യക്തമാക്കി. നടപടി സംഘപരിവാർ രീതിയെന്ന് ആക്ഷേപിച്ച് പ്രതിപക്ഷ അംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.






