
ഋതു എന്ന ശ്യാമപ്രസാദ് ചിത്രത്തിലൂടെ മലയാള സിനിമലോകത്തേയ്ക്ക് കടന്നുവന്ന താരമാണ് റീമ കല്ലിങ്കൽ. മലയാള സിനിമയില്‍ തന്റേതായ ഒരിടം നേടിയെടുത്ത താരം വ്യത്യസ്തമായ ഒരുപാട് കഥാപാത്രങ്ങളിലൂടെയാണ് പ്രേക്ഷകമനസ്സിലിടം നേടിയത്. നിദ്ര, 22 ഫീമെയില്‍ കോട്ടയം എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള പുരസ്കാരവും റിമയ്ക്ക് ലഭിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്ക്കുന്ന താരമാണ് റിമ. യാത്രാചിത്രങ്ങളും ഫോട്ടോഷൂട്ടുകളും സിനിമാവിശേഷങ്ങളുമൊക്കെ താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ തന്റെ കുഞ്ഞു നാളിലെ ഒരു ചിത്രം പങ്കിടുകയാണ് താരം. അല്പം ആശങ്കയോടെ ക്യാമറയ്ക്ക് പോസ് ചെയ്യുന്ന കുഞ്ഞു റീമയെ ചിത്രത്തിൽ കാണാം. "മനസ്സ് കൊണ്ട് ഇപ്പോഴും അവിടെത്തന്നെ..." എന്ന ക്യാപ്ഷൻ നൽകിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. ഇപ്പോഴും അതു പോലെ തന്നെയാണെന്നാണ് പല ആരാധകരും ചിത്രത്തിന് താഴെ കുറിക്കുന്നത്.






