
മലപ്പുറം: കമ്പുകൊണ്ട് വായ മുറിഞ്ഞതിനെ തുടര്‍ന്ന് ചികിത്സ തേടിയ നാലു വയസ്സുകാരന്റെ മരണം ചികിത്സാപിഴവെന്ന് റിപ്പോര്‍ട്ട്. കൊണ്ടോട്ടി മേഴ്സി ആശുപത്രിയില്‍ വെച്ചാണ് അരിമ്പ്ര സ്വദേശി നിസാറിന്റെ മകന് മുഹമ്മദ് ഷാനില്‍ മരിച്ചത്. വായിലെ മുറിവിന് ചികിത്സ തേടിയ നാലുവയസ്സുകാരന്റെ മരണകാരണം അനസ്തേഷ്യയാണെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
മരണത്തിന് കാരണമാവുന്ന മുറിവായിരുന്നില്ല വായിലുണ്ടായതെന്നും അനസ്തേഷ്യ മൂലം ആരോഗ്യസ്ഥിതി മോശമായതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് റിപ്പോര്‍ട്ടില പറയുന്നത്. ജൂണ്‍ ഒന്നിനായിരുന്നു സംഭവം. കളിച്ചുകൊണ്രിരിക്കെ വായയില്‍ കമ്പു കൊണ്ട് മുറിവുണ്ടാകുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു മുറിവിന് തുന്നിടലിനായി അനസ്തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. ്എന്നാല്‍ അല്‍പ്പസമയത്തിന് ശേഷം കുഞ്ഞ് മരിച്ചു.
ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് അന്നുതന്നെ കുടുംബം ആരോപിച്ചിരുന്നു. ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സയാണ് കുഞ്ഞിന് നല്‍കിയതെന്നുമാണ് ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്.






