
ബോളിവുഡിന് ഏറെയിഷ്ടമുള്ള താരങ്ങളിൽ ഒരാളാണ് ഗായികയും അഭിനേത്രിയുമായ ശ്രദ്ധ കപൂർ. മികച്ച കഥാപാത്രങ്ങളും സിനിമകളുമൊക്കെയായി തിരക്കിലാണ് താരം. അമർ കൗശിക് സംവിധാനം ചെയ്യുന്ന ഹൊറർ-കോമഡി ചിത്രമായ 'സ്ട്രീ 2' റിലീസിന് തയ്യാറെടുക്കുകയാണ് ശ്രദ്ധ കപൂർ.
ഇപ്പോഴിതാ ചുവന്ന ഫ്ലോറൽ സാരിയിൽ അതീവ സുന്ദരിയായിട്ടുള്ള ചിത്രങ്ങൾ പങ്കിടുകയാണ് താരം. ഹാങ്ങിങ് ഇയർ റിങ്സും, ഹെയർ സ്റ്റൈലും ആകർഷകമായ ഐ മേക്കപ്പും നോസ് സ്റ്റഡുമൊക്കെ താരത്തിന്റെ ഭംഗി ഇരട്ടിയാക്കുന്നുണ്ട്. തന്റെ ചിത്രങ്ങൾക്ക് ആരാധകർ ക്യാപ്ഷൻ നൽകാനാണ് ശ്രദ്ധ ഇൻസ്റ്റയിലൂടെ പങ്കിട്ട ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.






