
തിരുവനന്തപുരം : കാസര്‍ഗോഡ് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായരാജ്മോഹന് ഉണ്ണിത്താനെതിരെ തുറന്നടിച്ച് പുറത്താക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണന് പെരിയ. രാജ്മോഹന്‍ ഉണ്ണിത്താന് നീചനായ മനുഷ്യനാണെന്നും രക്തസാക്ഷികളുമായി പുലബന്ധം പോലും ഇല്ലാത്തയാളായ ഉണ്ണിത്താന്. രക്തസാക്ഷികളുടെ കുടുംബത്തിനായി ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്നും കാസര്ഗോഡ്ജില്ലയിലെ കോണ്‍ഗ്രസിനെ തകര്‍ത്ത ഉണ്ണിത്താനെതിരായ ഈ നിമിഷം മുതല്‍ യുദ്ധം തുടങ്ങുന്നുവെന്നും ബാലകൃഷ്ണന് പെരിയ പറഞ്ഞു.
ഉണ്ണിത്താന് പറയുന്നത് ഒന്നും, പക്ഷെ പ്രവര്‍ത്തിക്കുന്നത് വേറെയൊന്നുമാണ്. ലോക്സഭ തിരഞ്ഞെടുപ്പ് സമയത്ത് കുറി മായച്ചത് സ്കിന്‍ അലര്‍ജി മൂലമെന്നത് തെളിയിക്കാന്‍ വെല്ലുവിളിക്കുകയാണ്. നെറ്റിയിലെ കുറി മായ്ച് കാസര്‍ഗോഡിന്റെ സെക്കുലറിസത്തിന് നേരെ കൊഞ്ഞനം കുത്തുകയാണ് ഉണ്ണിത്താന് ചെയ്തത്. കോണ്‍ഗ്രസില്‍ അപകടരമായ പ്രവണത വളരുന്നുവെന്നും ചില ജാതിയില്‍പ്പെട്ടവരെ ലക്ഷ്യം വയ്ക്കുന്നുവെന്നും ആരോപിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ ദുർമന്ത്രവാദത്തിന്റെ പിടിയിലാണെന്നും ബാലകൃഷ്ണൻ പെരിയ ആരോപിച്ചു. എല്ലാ സ്ഥലത്തും ഉണ്ണിത്താൻ ദുർമന്ത്രവാദം ഉപയോഗിക്കുകയാണ്. കെ സുധാകരന്റെ വീട്ടിലും ഉണ്ണിത്താൻ മന്ത്രവാദിയെ കൊണ്ടുപോയിട്ടുണ്ട്. നേതാക്കളെ പുറത്താക്കിയ നടപടി കെ സുധാകരൻ എടുത്തത് രാജ്മോഹൻ ഉണ്ണിത്താനെ ഭയന്നിട്ടാണ്. തന്നെ പുറത്താക്കിയതിന് പിന്നിൽ ഗൂഢാലോചനയെന്ന് പറഞ്ഞ ബാലകൃഷ്ണൻ പെരിയ പ്രമുഖ മാധ്യമത്തിന് നല്കിയ പ്രത്യേക അഭിമുഖത്തില്‍ ബാലകൃഷ്ണന് പെരിയ പറഞ്ഞു.






