
കെ കെ ശൈലജ ഭാവിയില്‍ മുഖ്യമന്ത്രിയായി കാണണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ഭാവിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അവതരിപ്പിക്കാന്‍ കഴിയുന്ന നേതാവായതുകൊമ്ടാണ് ശൈലജ വടകരയില്‍ പരാജയപ്പെട്ടതെന്നും സി പിഎം നേതാവ് പി ജയരാജന് പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തിലായിരുന്നു ശൈലജയെ പിന്തുണച്ച് പി ജയരാജന്റെ അഭിപ്രായപ്രകടനം.
ശൈലജ മുഖ്യമന്ത്രിയായി കാണണമെന്ന് വടകരയിലെ ജനങ്ങള്ക്ക്ആഗ്രഹമുണ്ട്. ശൈലജയെ ഒതുക്കുന്നതിന് വേണ്ടിയാണ് മത്സരിപ്പിച്ചതെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടായി. ശൈലജയെ ഡല്‍ഹിയിലേക്ക് അയക്കാതെ സംസ്ഥാനത്തുതന്നെ നിര്‍ത്താനുള്ള വടകരയിലുള്ളവരുടെ ആഗ്രഹം തോല്‍വിയുടെ ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം മുഖ്യമന്ത്രിയുടെ പ്രവര്‍ത്തന ശൈലിയും സമീപനവും മാറണമെന്ന് സംസ്ഥാന സമിതി യോഗത്തില്‍ സിപിഎം നേതാക്കള്‍ വിമര്‍ശിച്ചിരുന്നു. സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കാതിരുന്ന സര്‍ക്കാരിന്റെ സമീപനവും തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് കാരണമായെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.






