
മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വിചാരണക്കോടതി നല്കിയ ജാമ്യം ഹൈക്കോടതി താല്കാലികമായി റദ്ദാക്കിയതിനെതിരെ നല്കിയ ഹര്‍ജി സുപ്രിംകോടതി മറ്റന്നാള്‍ പരിഗണിക്കാനായി മാറ്റി. കേസ് മാറ്റിയത് നാളെ കേസ് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ്.ഡല്‍ഹി ഹൈക്കോടതി ഉടന്‍ ഉത്തരവ് പറയുമെന്ന് എ എസ് ജി സുപ്രിംകോടതിയെ കോടതിയെ അറിയിച്ചു. ഹൈക്കോടതിയുടെ തീരുമാനം സ്റ്റേ ചെയ്യണമെന്ന് കെജ്രിവാളിനു വേണ്ടി ഹാജരായ അഭിഭാഷകന് അറിയിച്ചെങ്കിലും സുപ്രിംകോടതി വിസമ്മതം അറിയിക്കുകയാണ് ഉണ്ടായത്.
ഡല്‍ഹി റൗസ് അവന്യു കോടതി അനുവദിച്ച ജാമ്യമാണ് ഡല്‍ഹി ഹൈക്കോടതി താത്ക്കാലികമായി സ്റ്റേ ചെയ്തിരുന്നത്. തങ്ങളുടെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയോട് ആവശ്യപ്പെടുകയും ഹൈക്കോടതി സ്റ്റേ അനുവദിക്കുകയുമായിരുന്നു.






