മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയില്‍ ഒരു കാലത്ത് തിളങ്ങി നിന്ന താരമാണ് അംബിക. മലയാളത്തിലെയും തമിഴിലെയും സൂപ്പര്‍താരങ്ങള്‍ക്കൊപ്പം നായികയായി അഭിനയിച്ച അംബിക ഒരുകാലത്ത് മലയാളത്തിലെയും തമിഴിലെയും തിരക്കേറിയ നടി കൂടിയായിരുന്നു. ഇരുസിനിമകളിലും ഒട്ടേറെ ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു നടി. സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുള്ള അഭിനയ അനുഭവങ്ങള്‍ പലപ്പോഴും അംബിക പങ്കുവച്ചിട്ടുണ്ട്.
ഇപ്പോഴിതാ ‘കാക്കി സട്ടൈ’യിലെ പ്രശസ്തമായ ‘വാനിലെ തേനില’ എന്ന ഗാനത്തിൽ കമൽഹാസനൊപ്പം നൃത്തം ചെയ്തതിന്റെ രസകരമായ അനുഭവവും താരത്തിന്റെ നൃത്ത വൈദഗ്ധ്യവും പങ്കുവെച്ചിരിക്കുകയാണ് അംബിക. നൃത്തത്തില്‍ ഏറ്റവും വെല്ലുവിളി ഉയര്‍ത്തിയ താരമാരാണെന്ന് ചോദിച്ചപ്പോഴാണ് അംബിക മറുപടി പറഞ്ഞത്.
‘‘അതു ചോദിക്കാനുണ്ടോ, കമല്ഹാസന് സാര്‍ തന്നെ. വാനില തേനില എന്ന ഗാനരംഗത്തില്‍ തോള് ചരിച്ചുള്ള ഒരു സ്റ്റെപ്പിനു ശേഷം ഞാന്‍ കറങ്ങി പോകുന്ന ഒരു സീനുണ്ട്. ശരിക്കും ആ ഷോട്ടില്‍ ഞാനുമുണ്ടായിരുന്നു. ആ മൂവ്മെന്റ് ഞാനെത്ര ചെയ്യാന്‍ നോക്കിയിട്ടും നടക്കുന്നില്ല. അപ്പോഴേക്കും വെയിലും മങ്ങിത്തുടങ്ങി. അവസാനം ഡാന്‍സ് മാസ്റ്ററോട് ഞാന്‍ ചുറ്റി പോകുന്നതു പോലെയത് എടുക്കാമോ എന്ന് ഞാന്‍ ചോദിച്ചു. അവസാനം ഞാനില്ലാതെ കമല്ഹസ്സന് സാര്‍ ആ സ്റ്റെപ്പ് ചെയ്തു. ഞാന്‍ കൂടി അത് ചെയ്യാന്‍ ശ്രമിച്ചിരുന്നെങ്കില്‍ അന്ന് ഷൂട്ട് മുടങ്ങിയേനേ. ആരു കണ്ടാലും അത്ഭുതപ്പെടുത്തുന്ന നൃത്തപാടവമായിരുന്നു കമല്‍ സാറിന്റേത്...’’ അംബിക പറയുന്നു.

1980 കളിൽ കമൽഹാസനും അംബികയും നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. കാക്കി സട്ടൈ, സകലകലാവല്ലവൻ, നാനും ഒരു തൊഴിലാളി, ഉയർന്ന ഉള്ളം, മണക്കണക്ക്, കാതൽ പരിശു, വിക്രം തുടങ്ങിയവയാണ് ഇരുവരും ഒന്നിച്ചഭിനയിച്ച ചില ശ്രദ്ധേയ ചിത്രങ്ങൾ. ആ കാലഘട്ടത്തിൽ ഒരു ഓൺ-സ്ക്രീൻ ജോഡി എന്ന നിലയിൽ അവരുടെ ജനപ്രീതിക്ക് ഈ സിനിമകൾ ഗണ്യമായ സംഭാവന നൽകി.

Comments