
മനുഷ്യന്റെ ജീവിതം സുരക്ഷിതമാക്കുന്നതില്‍ പണത്തിനുള്ള പങ്ക് പറഞ്ഞറിയിക്കേണ്ടേതില്ലലോ? എന്നാല്‍ ആ പമം നമ്മള് ചിന്തിക്കുകപോലുമില്ലാത്ത രീതിയില്‍ ഉപയോഗിക്കുന്നവരും ഒട്ടും കുറവല്ല.അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
അതില്‍ ഒരു മനുഷ്യന് ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന തന്റെ കാമുകിയെ സ്വീകരിക്കുന്നത് നോട്ടുകെട്ടുകള്‍ കൊണ്ട് പരവതാനി വിരിച്ചാണ്. 'മിസ്റ്റര്‍ താങ്ക്യൂ' എന്ന പേരില്‍ ഇന്‍സ്റ്റാഗ്രാമില്‍ അറിയപ്പെടുന്ന സെര്‍ജി കൊസെങ്കോയാണ് ഇത്തരമൊരു വിചിത്രമായ പ്രവൃത്തിയിലൂടെ സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്. തന്റെ കാമുകിയെ ഹെലികോപ്റ്ററില്‍ നിന്നും കൈപിടിച്ച് ഇറക്കി നോട്ടുകെട്ടുകള്‍ക്ക് മുകളിലൂടെ സാവധാനം കൈപിടിച്ചു കൂട്ടിക്കൊണ്ട് വരുന്ന സെര്‍ജിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.






