
തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള നീക്കത്തില്‍ ഇന്നും നിയമസഭ പ്രക്ഷുബ്ദ്ധമായി. സര്‍ക്കാര്‍ നടപടിയില്‍ രൂക്ഷ വിമര്‍ശനം നടത്തിയതിന് പിന്നാലെ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി. ഇങ്ങിനെയൊുര നീക്കമില്ലെന്ന് നേരത്തേ സ്പീക്കര്‍ നിയമസഭയില്‍ നടത്തിയതിന് പിന്നാലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ മൂന്ന് ഉദ്യോഗസ്ഥരെ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സസ്പെന്റ് ചെയ്തിരിക്കുകയാണ്.
നേരത്തേ ശിക്ഷായിളവില്‍ മൂന്ന്പേരുടെ പേരുകളാണ് പുറത്തുവന്നതെങ്കില്‍ നാലാമത്തെയാളും ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് സഭയില്‍ പറഞ്ഞു. നാലാമനായി മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ട്രൗസര്‍ മനോജിന്റെ പേര് കൂടിയുണ്ടെന്നായിരുന്നു വി.ഡി. സതീശന് സഭയില്‍ പറഞ്ഞത്. പട്ടികയില്‍ ഏഴാമനായി ചേര്‍ത്തിരിക്കുന്ന 'മനോജ്' എന്ന പേര് ട്രൗസര്‍ മനോജിന്റേതാണെന്നായിരുന്നു വി.ഡി. സതീശന് ആരോപിച്ചത്. ഇന്നലെ രാത്രി പോലീസ് കെ.കെ. രമ എംഎല്‍എയെ വിളിച്ച് മനോജിന്റെ കാര്യത്തില്‍ ഇളവിന് എതിര്‍പ്പുണ്ടോയെന്ന് ചോദിച്ചത് എന്തിനാണെന്നും പട്ടികയില്‍ ട്രൗസര്‍ മനോജ് എന്ന് ചേര്‍ക്കാതെ വെറും മനോജ് എന്ന് മാത്രമാണ് ചേര്‍ത്തിരുന്നതെന്നും പറഞ്ഞു.
നേരത്തേ പ്രതിപക്ഷം ഇന്ന് സഭയില്‍ സബ്മിഷന് അപേക്ഷ നല്‍കിയരുന്നു. ഇത് പരിഗണിക്കുന്നതിന് മുമ്പായിരുന്നു മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്. നേരത്തേ ഇങ്ങിനെയൊരു നീക്കം ഇല്ലെന്നായിരുന്നു സ്പീക്കര്‍ സഭയില്‍ പറഞ്ഞത്. മുഖ്യമന്ത്രി നല്‍കേണ്ട മറുപടി സ്പീക്കര്‍ നല്കുന്നു എന്നാരോപിച്ച് പ്രതിപക്ഷം ശക്തമായ പ്രതിഷേധം നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷന് നല്‍കിയത് സ്പീക്കര്‍ പറയുന്നത് കള്ളമാണെന്നതിന്റെ വ്യക്തമായ തെളിവാണെന്നായിരുന്നു ചൂണ്ടിക്കാട്ടിയത്.
ടിപി പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള വിഷയം ഇന്നും സഭയെ പ്രക്ഷുബ്ദ്ധമാക്കിയിരുന്നു. പ്രതിപക്ഷ നേതാവ് സഭയില്‍ സബ്മിഷന് അവതരിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രിയും സ്പീക്കറും സഭയില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ സബ്മിഷന് കഴിഞ്ഞപ്പോള്‍ സ്പീക്കര്‍ ചെയറില്‍ എത്തുകയും മുഖ്യമന്ത്രിക്ക് പകരം മന്ത്രി എംബി രാജേഷ് മറുപടി നല്‍കുകയുമായിരുന്നു. പ്രതിപക്ഷം ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും കൊടില രാഷ്ട്രീയനീക്കമെന്നും പറഞ്ഞു. മുഖ്യമന്ത്രി കേന്ദ്രക്കമ്മറ്റിയില്‍ പങ്കെടുക്കാന്‍ പോയതിനാല്‍ ഇന്ന് സഭയില്‍ വന്നില്ല.
അതേസമയം ജയില്‍ ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ ഇന്ന് സസ്പെന്റ് ചെയ്ത നടപടി പ്രശ്നം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. നടപടി കോടതിയലക്ഷ്യമാകുമെന്ന തിരിച്ചറിവിനെ തുടര്‍ന്ന് ഉദ്യോഗസ്ഥരെ ബലിയാടാക്കിയെന്നും ശിക്ഷാ ഇളവിന് ശുപാര്‍ശ ചെയ്തത് പി ജയരാജന് ഉള്‍പ്പെടുന്ന ജയില്‍ ഉപദേശക സമിതിയാണെന്നും അവര്‍ പറഞ്ഞു.
തെറ്റായ പട്ടിക തയ്യാറാക്കിത് ജയില്‍ ഉദ്യോഗസ്ഥരാണെന്നും റിപ്പോര്‍ട്ട് േതടിയത് മാനദണ്ഡപ്രകാരമല്ല അതിനാണ് നടപടിയെന്നുമാണ് എംബി രാജേഷ് നല്കിയ മറുപടി. അതേസമയം ശിക്ഷ ഇളവിന് ഒരു നീക്കവുമില്ലെന്ന് സ്പീക്കര്‍ പറഞ്ഞതിന് പിന്നാലെയാണ് ഈ നീക്കം. ശിക്ഷാ ഇളവിന് ശുപാര്‍ശ നല്‍കിയത് പി.ജയരാജന് അടങ്ങിയ ജയില്‍ ഉപദേശസമിതിയായിരുന്നു.





