
ബോളിവുഡില് മാത്രമല്ല മലയാളത്തിലും നിരവധി ആരാധകരുള്ള താരമാണ് അദിതി റാവു ഹൈദരി. അടുത്തിടെ റിലീസ് ചെയ്ത സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ഹീരമാണ്ഡി: ദി ഡയമണ്ട് ബസാർ എന്ന ചിത്രത്തിലെ ബിബ്ബോജന്റെ വേഷത്തിനും താരത്തിന്റെ ഗജഗാമിനി നടത്തത്തിനും വളരെയധികം സ്നേഹവും അഭിനന്ദനവും താരത്തിന് ലഭിച്ചിരുന്നു. സോഷ്യല് മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും പങ്കിടാറുള്ള താരം തന്റെ ഫോട്ടോഷൂട്ടുകളും അതിലൂടെ പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ ലഗേജുകൾ എത്താത്തതിനെ തുടർന്ന് മണിക്കൂറുകളോളം ഹീത്രൂ വിമാനത്താവളത്തിൽ കുടുങ്ങിയതാണ് താരം പങ്കുവച്ചിരിക്കുന്നത്. വിമാനത്താവളത്തിലെ സമയത്തിന്റെ ദൃശ്യങ്ങൾ താരം സോഷ്യല് മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. പതിനഞ്ച് മണിക്കൂറിലധികം ലഗേജുകൾക്കായി അദിതി എയർപോർട്ടിൽ കാത്തിരിക്കുകയായിരുന്നു.
താരം എയർപോർട്ട് അധികൃതരെ സമീപിച്ചപ്പോൾ കൂടുതൽ വ്യക്തതയ്ക്കായി എയർലൈനുമായി ബന്ധപ്പെടാൻ പറഞ്ഞ് അവർ കൈ കഴുകി. ‘‘ഒരു എയർപോർട്ടിൽ വെച്ച് തനിക്ക് ഉണ്ടായ ഏറ്റവും മോശം അനുഭവം...’’ എന്നാണ് താരം ഇതിനെ വിശേഷിപ്പിച്ചത്.
ഗാന്ധി ടോക്സ്, ലയനസ് എന്നീ ചിത്രങ്ങളിലാണ് അദിതി അടുത്തതായി അഭിനയിക്കുന്നത്.







Comments