
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിമാരിലൊരാളാണ് സണ്ണി ലിയോണ്‍. പോണ് സ്റ്റാര്‍ എന്ന നിലയില്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും, ആരാധകര്‍ക്ക് ഏറെ പ്രീയപ്പെട്ട താരമാണ് ക്യൂട്ട് സണ്ണി. മുന്‍നിര നായകന്മാരെല്ലാം തന്നെ സണ്ണി മികച്ച വ്യക്തിയും നടിയുമാണെന്ന് പറഞ്ഞു. ഷാരൂഖ് ഖാന് നായകനാകുന്ന റായീസില്‍ ഡാന്‍സ് ചെയ്യാനുള്ള അവസരവും സണ്ണിയെ തേടിയെത്തി.
ഷാരൂഖ് ഖാന്റെ നിര്‍ദ്ദേശ പ്രകാരമാണ് ലൈലാ ഓ ലൈലാ എന്ന ഗാനത്തിന് നൃത്തം ചെയ്യാന്‍ സണ്ണിയെ തിരഞ്ഞെടുത്തത്ത്. തനിക്ക് കൂടെ അഭിനയിക്കാന്‍ അവസരം നല്കിയ ഷാരൂഖിനോട് ഏറെ നന്ദിയുണ്ടെന്ന് സണ്ണിയും പറഞ്ഞു. ഇപ്പോള്‍ ഷാരൂഖ് ഖാനെ തന്നെ അനുകരിച്ച് കയ്യടി നേടിയിരിക്കുകയാണ് താരം. റായീസിലെ ഷാരൂഖിന്റെ ഡയലോഗാണ് അതേ ഭാവത്തില്‍ സണ്ണി അനുകരിച്ചിരിക്കുന്നത്.






