
സഹോദരിയെയും പിതാവിനെയും മുത്തശ്ശിയെയും മഴുവിനിരയാക്കിയ 17 കാരനായ സാത്താന്സേവക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്ധ്യ റഷ്യന്‍ സ്ഥലമായ ടാംബോവു മേഖലയില്‍ നടന്ന ഞെട്ടിക്കുന്ന സംഭവത്തില്‍ അലക്സാണ്ട്ര കിരീവ് എന്ന കൗമാരക്കാരനാണ് പിടിയിലായത്. സാത്താന് സേവയുടെ ഭാഗമായിട്ടുള്ള ജീവിത മാറ്റത്തിന് വേണ്ടിയായിരുന്നു ക്രൂരത.
ശനിയാഴ്ച സോസ്നോവ്കാ ഗ്രാമത്തിലെ വീട്ടില്‍ നിന്നും പ്രായമായ സ്ത്രീയുടേയും 14 കാരിയായ പെണ്‍കുട്ടിയുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. ശരീരത്ത് അനേകം വെട്ടുകള്‍ കണ്ടെത്തി. പോലീസ് എത്തുമ്പോള്‍ വൃദ്ധയും കൗമാരക്കാരിയും മരണത്തിന് കീഴടങ്ങിയിരുന്നെങ്കിലും പിതാവിന് ജീവനുണ്ടായിരുന്നു എന്നാല്‍ ഇയാള്‍ ആശുപത്രിയില്‍ വെച്ച് മരണത്തിന് കീഴടങ്ങി. വീട്ടു വഴക്കോ വ്യക്തി വിദ്വേഷമോ ആകാം ഈ ക്രൂരകൃത്യത്തിന് കാരണന്നൊണ് പോലീസ് പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പല റിപ്പോര്‍ട്ടുകളാണ് മാധ്യമങ്ങള്‍ പുറത്തുവിട്ടത്.
ചിലര്‍ വീട്ടുകാര്‍ ഉറങ്ങിക്കിടന്നപ്പോള്‍ ആക്രമണം നടത്തിയതെന്ന് പറയുമ്പോള്‍ മറ്റു ചില മാധ്യമങ്ങള്‍ വാഗ്വാദത്തിന്റെ ചൂടിലാണ് അക്രമം നടന്നതെന്ന് പറഞ്ഞു. അതേസമയം മോസ്ക്കോവ്സ്കി കോംസമോളെറ്റ്സ് എന്ന പത്രം പറയുന്നത് അനുസരിച്ച് കൗമാരക്കാരന് ആദ്യം പിതാവിനെയും പിന്നീട് മുത്തശ്ശിയെയുമാണ് ആക്രമിച്ചതെന്നും ഇതിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച സഹോദരിയെ മഴുവിന് എറിഞ്ഞു കൊല്ലുകയായിരുന്നെന്നും പറയുന്നു. മൂന്നു വര്‍ഷം മുമ്പ് മാതാവ് കാന്‍സര്‍ ബാധിച്ച് മരിച്ച ശേഷം കഠോരമായ ജീവിതമായിരുന്നു നയിച്ചിരുന്നത്.
ദൈവം തന്നെ ചതിച്ചെന്നും നിരാശപ്പെടുത്തിയെന്നും ഇയാള്‍ പതിവായി പറഞ്ഞിരുന്നെന്ന് റഷ്യന്‍ ചാനലായ റെന്‍ ടി വി പറയുന്നു. മാതാവ് മരിച്ച ശേഷം കടുത്ത വിഷാദത്തില്‍ ആയിരുന്ന ഇയാള്‍ അധികമാരോടും ഇടപെടാന്‍ കൂട്ടാക്കിയരുന്നില്ല എന്നും വിവരമുണ്ട്. തന്നെ 'സാത്താനിസ്റ്റ്' എന്നായിരുന്നു ഇയാള്‍ പതിവായി വിശേഷിപ്പിച്ചിരുന്നത്. ജിവിതത്തില്‍ മാറ്റം വേണമെന്നും ഇയാള്‍ പറഞ്ഞിരുന്നു. താന്‍ സാത്താന്സേവക്കാരനാണെന്നും ദൈവം തുലയട്ടെയെന്നും പറഞ്ഞിരുന്നതായി കീവിലെ ഇയാളുടെ ഒരു സഹപാഠിയും പറഞ്ഞിരുന്നു. അതേസമയം കിരീവിന്റെ പിതാവ് പുതിയ പങ്കാളിയെ കണ്ടെത്തിയതാണ് ഇയാളെ ചൊടിപ്പിച്ചതെന്ന മറ്റൊരു വാര്‍ത്തയും ഉണ്ടായിരുന്നു. ഇതിനൊപ്പം സാമ്പത്തിക പ്രതിസന്ധിയാണ് തര്‍ക്കത്തിന് കാരണമെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.






