
ഡല്‍ഹി; ഹാഥ്റാസില് അനവദി ആളുകളുടെ മരണത്തിന് ഇടയാക്കിയ അപകടം നടന്നത് താന്‍ പോയതിന് ശേഷമെന്ന് ആള്‍ദൈവം ഭോലെ ബാബ. അപകടത്തിന് കാരണം സമൂഹിക വിരുദ്ധരാണെന്നും അദ്ദേഹം പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇദ്ദേഹത്തിന്റെ പ്രതികരണം ഔദ്യോഗിക പ്രസ്താവനയിലൂടെയാണ്.
മരിച്ചവരുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും ബാബ പ്രസ്താവനയില്‍ പറഞ്ഞു. 22 പേരാണ് ഹാഥ്റസില്‍ കൊല്ലപ്പെട്ടത്. ആള്‍ദൈവം യാത്ര ചെയ്ത കാര്‍ നീങ്ങിയപ്പോഴുണ്ടായ പൊടിപടലം ശേഖരിക്കാന്‍ ജനങ്ങള്‍ തിക്കും തിരക്കും കൂട്ടിയതാണ് അപകടത്തിന് പ്രധാന കാരണമെന്നാണ് റിപ്പോര്‍ട്ട്.
അലിഗഢില്‍ എല്ലാ ചൊവ്വാഴ്ചയും ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഭോലെ ബാബയുടെ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെന്നാണ് വിവരം. ഈ പരിപാടികളില്‍ പ്രതേക പ്രാര്‍ത്ഥനകളും ഭക്ഷണ വിതരണവും ഉണ്ടാകാറുണ്ട്. കോവിഡ് കാലത്താണ് ഇദ്ദേഹം കൂടുതല്‍ പ്രസിദ്ധനാകുന്നത്. 'സത്സംഗ്' സമാപന ചടങ്ങിന്റെ അവസാനത്തിലാണ് ഇന്ന് അപകടം നടന്നത്.






