
കോട്ടയം: പൊന്‍കുന്നത്ത് പോലീസ് സ്റ്റേഷനുനേരെ എസ്എഫ്ഐ, ഡിവൈഎഫ്ഐ അക്രമണം. വിദ്യാലയങ്ങള്‍ ആയുധപുരകളാക്കരുത് എന്ന മുദ്രാവാക്യമുയര്‍ത്തി പെന്‍കുന്നം ശ്രേയസ് പബ്ലിക് സ്കൂളിലേക്ക് എസ്എഫഐയും, ഡിവൈഎഫ്യും ചേര്‍ന്ന് മാര്‍ച്ച് നടത്തിയിരുന്നു. പൊന്‍കുന്നം ശാന്തി ആശുപത്രിക്ക് മുന്നില്‍ എത്തിയപ്പോള്‍ മാര്‍ച്ച് പോലീസ് തടഞ്ഞു.
ഇതിന് ശേഷം പ്രവര്‍ത്തകരില്‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേതുടര്‍ന്ന് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷന് ഉപരോധിക്കുകയും പോലീസ് സ്റ്റേഷനുനേരെ കല്ലേറ് നടത്തുകയും ചെയ്തു. അക്രമണത്തില്‍ സ്റ്റേഷനിലെ സിസിടിവി ക്യാമറകളും ജനല്‍ചില്ലുകളും തകര്‍ന്നു. അതുവഴി കടന്നുപോയ മണിമല പോലീസ് സ്റ്റേഷനിലെ വാഹനവും പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. അക്രമണത്തില്‍ ഒരു വനിത പോലീസ് ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.






