
സൂറിച്ച്; ഫിഫയുടെ സമൂഹിക മാധ്യമ പേജില്‍ ഇപ്പോള്‍ മലായാലികളുടെ സാന്നിധ്യമാണ്. ഫിഫ ലോകകപ്പിന്രെ ഇന്‍സ്റ്റഗ്രാം പേജില്‍ പോയാല്‍ മനസ്സിലാകും. എസ് ജാനകി പാടിയ 'കിളിയേ കിളിയേ' എന്ന ഗാനത്തിന്റെ റീമിക്സ് ബിജിഎമ്മാക്കി കിലിയന്‍ എംബാപ്പെയുടെ ലോകകപ്പ് പ്രകടനമാണ് ഫിഫ റീലാക്കി ഇട്ടത്.
ഫിഫ ഈ പാട്ട് തിരഞ്ഞെടുക്കാന്‍ കാരണം കിലിയന്‍ എംബാപ്പെയുടെ ആദ്യ പേരിനോട് സാമ്യമുള്ളതാണ്. 'കിളിയേ... കിളിയേ അല്ല കിലിയന്‍... കിലിയന്‍ ആണ്' എന്ന കുറിപ്പോടെയാണ് അവര്‍ വീഡിയോ ചെയ്തിരിക്കുന്നത്. എന്തായാലും സം?ഗതി കേറി ഹിറ്റായിട്ടുണ്ട്. റീല്‍സ് ഇന്ത്യ എന്ന ഹാഷ്ടാഗുമുണ്ട്.
പിന്നാലെ മലയാളികളുടെ കമന്റ് പൂരമാണ് ഇന്‍ബോക്സ് നിറയെ. അളിയാ നാട്ടിലെവിടെയാ, എടാ എടാ.. ആരാടാ അഡ്മിന് സത്യം പറഞ്ഞോ.. കുന്നംകുളംകാരന് കുട്ടാപ്പി അല്ലെ, എടാ അഡ്മിനെ നീ മലയാളി അല്ലേട...., ഇവര്‍ ഇപ്പൊ ഫുള്‍ മലയാളം ആയിക്കണല്ലോ. ...., അല്ല ഗഡിയേ നാട്ടില്‍ എവിടെയാ, മലപ്പുറത്ത് നിന്ന് ആരോ അഡ്മിന് പാനലില്‍ കേറിയിട്ടുണ്ട്... തുടങ്ങി നിരവധി കമന്റുകളാണ് പച്ച മലയാളത്തില്‍ വീഡിയോക്ക് താഴെ വരുന്നത്.





