27 നക്ഷത്രങ്ങളെക്കുറിച്ച് ഏവര്‍ക്കും സുപരിചിതമാണ്. എന്നാല്‍ 'അഭിജിത്ത്' എന്ന ഒരു 28-ാമത് നക്ഷത്രത്തെക്കുറിച്ച് വളരെ പരിമിതമായേ അറിയൂവെന്നതാണ് സത്യം. ഇവിടെ അഭിജിത്ത് നക്ഷത്രത്തോടൊപ്പം 'അഭിജിത്ത് മുഹൂര്‍ത്തം' എന്നൊന്നുമുണ്ട്.
അഭിജിത്ത് എന്നാല്‍ വിഷ്ണു, വിജയി, വംശഗുണം, ശ്രേഷ്ഠമായത്- പൂര്‍ണ്ണമായത് എന്നാണ്. സാധാരണ ഒരു നക്ഷത്രത്തിന് 60 നാഴിക ദൈര്‍ഘ്യമുള്ളപ്പോള്‍ അഭിജിത്ത് നക്ഷത്രത്തിന് 19 നാഴികയേയുള്ളൂ. ഇത് ഉത്രാടം നക്ഷത്രത്തിന്റെ 4-ാം പാദദൈര്ഘ്യമായ 15 നാഴികയും തിരുവോണ നക്ഷത്ര ആദ്യപാദത്തിന്റെ 4 നാഴികയും ചേര്‍ന്ന 19 നാഴികയാണ്. ഈ നക്ഷത്രജാതകര്‍ വളരെ കുറവേ കാണൂ.
ഇവര്‍ക്ക് ഈശ്വരഭക്തി, വാക്ചാതുര്യം, സൗന്ദര്യം, സജ്ജനപ്രീതി എന്നീ സത്ഗുണങ്ങള്‍ ജീവിതകാലം മുഴുവന്‍ കാത്തുസൂക്ഷിക്കാന്‍ കഴിയും.
'അഭിജിത്ത്' മുഹൂര്‍ത്തം ദിനമദ്ധ്യേ 48 മിനിറ്റാണ്. ഈ മുഹൂര്‍ത്തം എല്ലാ ദേശക്കാര്‍ക്കും ഒരുപോലെ പ്രാമുഖ്യമുള്ളതാണ്. നല്ല മുഹൂര്‍ത്തം കിട്ടാതെ വരുമ്പോള്‍ ജ്യോതിഷികള്‍ അഭിജിത്ത് മുഹൂര്‍ത്തം നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ ബുധനാഴ്ചയിലെ അഭിജിത്ത് എടുക്കാറില്ലത്രെ. എല്ലാവിധ തിഥി, നവദോഷങ്ങളെ മറികടക്കാനാണ് അഭിജിത്ത് മുഹൂര്‍ത്തം തേടുന്നത്.






