വടക്കോട്ട് തലവച്ച് കിടക്കരുതെന്ന് പഴമക്കാര്‍ പറയും. പുതിയ തലമുറയ്ക്ക് അതില്‍ വലിയ വിശ്വാസമില്ല. ആധുനിക ഗൃഹങ്ങളിലും ഫ്ളാറ്റുകളിലും അതിനു സൗകര്യവുമില്ലെന്നത് വേറെ കാര്യം. നമ്മുടെ പൂര്‍വ്വികരുടെ ആ നിര്‍ദ്ദേശം ആപ്തവാക്യമാണ്. അവര്‍ ഒന്നും അറിയാതെ വെറുതെ പറയുന്നതല്ല. അതിലുമുണ്ട് ശാസ്ത്രീയ സത്യം. നമ്മുടെ രക്തത്തില്‍ ഇരുമ്പ് സത്ത് ഉണ്ടെന്നറിയാമല്ലോ. ഭൂമിയുടെ വടക്കുഭാഗത്ത് കാന്തശക്തിയുണ്ടെന്നും അറിയാമല്ലോ. വടക്കോട്ട് തലവച്ചു കിടന്നാല്‍ ശരീരത്തിലെ ഇരുമ്പുസത്തിനെ ഭൂമിയുടെ കാന്തികശക്തി ശിരസ്സിലേക്കാകര്ഷിക്കും. രക്തം മുഴുവനും തലയ്ക്കുമേലെ പ്രവഹിക്കാന്‍ തുടങ്ങിയാല്‍ അത് തലച്ചോറിനെ കാര്യമായി ബാധിക്കും. അതു സംബന്ധമായ അസുഖങ്ങള്‍ എണ്ണമറ്റതുമാണല്ലോ. അറിഞ്ഞുകൊണ്ട് വ്യാധികളെ വിളിച്ചുവരുത്താതിരിക്കുക. പണച്ചെലവുള്ള കാര്യമൊന്നുമല്ലല്ലോ 'തലയിണ' ഒന്നു തിരിച്ചുവച്ചാല്‍ മാത്രം മതി.
സമ്പാ: റീജാ ഗണേശ്, ഊരകം മേല്‍മുറി






