1. വക്രതുണ്ഡന്‍
2. ഉച്ഛിഷ്ട ഗണപതി
3. ശക്തി വിനായകന്
4. ലക്ഷ്മീ വിനായകന്
5. ത്രൈലോക്യ മോഹന വിനായകന്
6. ഋണഹര്ത്യ വിനായകന്
7. ഹരിദ്രാ ഗണേശന്
8. സിദ്ധി വിനായകന്
എന്നിങ്ങനെ ഗണപതിക്ക് അനേകം രൂപങ്ങളുണ്ട്. ഇവയ്ക്കെല്ലാം പ്രത്യേകം പ്രത്യേകം ധ്യാന ശ്ലോകങ്ങളും മന്ത്രങ്ങളുമുണ്ട്.
എന്നാല്‍ പൂജാവിധികള്‍ സാധാരണ ഗണപതി പൂജപോലെ തന്നെയാണ്.
ഗണപതി മൂലമന്ത്രം
''ഓം ശ്രീം ഹ്രീം ക്ലീം ഗ്ലൌം ഗം
ഗണപതയേ വരവരദ
സര്വ്വജനം മേ വശമാനയ സ്വാഹഃ''
മന്ത്രം ജപിക്കുമ്പോള്‍ നിയമങ്ങള്‍ എല്ലാം പാലിക്കണം. ജപസംഖ്യ എണ്ണാന്‍, മണിമാല, കരമാല ഉപയോഗിക്കണം. ഏതെങ്കിലും ധ്യാനം ഉപയോഗിക്കാം.






