ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Others
  3. Astrology
Loading...

ഗയാ തീര്‍ത്ഥം

Authored by Web Desk | Last updated: 03 Sep 2024, 5:50 PM | 2 min read

Print
Gayatheertham
ഗയ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നതും പ്രശസ്തവുമായ ഈ പുണ്യ സ്ഥലത്തിന്റെ ഉല്‍പ്പത്തിയെക്കുറിച്ച് അഗ്നിപുരാണത്തില്‍ ഒരു കഥയുണ്ട്.

ഒരിക്കല്‍ ഗയന്‍ എന്ന ഒരസുരന്‍ ഈ സ്ഥലത്ത് കഠിനമായ തപസ്സു ചെയ്തുകൊണ്ടിരുന്നു. അയാളുടെ തപശ്ശക്തി വര്‍ദ്ധിച്ചതോടുകൂടി ദേവന്മാര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതായി. തങ്ങളെ രക്ഷിക്കണമെന്ന അപേക്ഷയുമായി ദേവന്മാര്‍ വിഷ്ണുവിനെ സമീപിച്ചു. രക്ഷിക്കാമെന്ന് സമ്മതിച്ച് വിഷ്ണു ദേവന്മാരെ യാത്രയാക്കി. ഗയാസുരന്റെ ശപശ്ശക്തി ദിനംതോറും വര്‍ദ്ധിച്ചുകൊണ്ടിരുന്നു. ഒടുവില്‍ മഹാവിഷ്ണു പ്രത്യക്ഷനായി. എന്ത് വരം നല്‍കണമെന്ന് ഗയാസുരനോട് ചോദിച്ചു: ''ഞാന്‍ ലോകത്തിലുള്ള സര്‍വ്വതീര്‍ത്ഥങ്ങളെക്കാളും പരിശുദ്ധനായിത്തീരണം'' ഇതായിരുന്നു ഗയാസുരന്റെ അപേക്ഷ. മഹാവിഷ്ണു ഗയാസുരന് വരം നല്‍കി മറഞ്ഞു.

ഗയാസുരന് ലഭിച്ച ശക്തിയില്‍ ഭയന്ന ബ്രഹ്മാദികള്‍ മഹാവിഷ്ണുവിനെ സമീപിച്ച് സങ്കടമുണര്‍ത്തിച്ചു. ഒരു യാഗം ചെയ്യുന്നതിനുവേണ്ടി ഗയാസുരന്റെ ഉടല്‍ യാചിക്കുവാന്‍ വിഷ്ണു ബ്രഹ്മാവിനോട് പറഞ്ഞു: അതനുസരിച്ച് ബ്രഹ്മാവ് ഗയാസുരനെ സമീപിച്ച് അയാളുടെ ഉടലില്‍ ഒരു യാഗം ചെയ്യാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഗയാസുരന്‍ അതനുസരിച്ച് ഭൂമിയില്‍ കിടന്നു.

ബ്രഹ്മാവ് ഗയാസുരന്റെ ശിരസ്സില്‍ യാഗം ചെയ്തു തുടങ്ങി. അസുരന്റെ ദേഹം ചലിച്ചുകൊണ്ടിരുന്നപ്പോഴാണ് ബ്രഹ്മയാഗത്തിന്റെ പൂര്‍ണ്ണാഹൂതി ചെയ്തത്. വിഷ്ണുവിനെ ബ്രഹ്മാവ് ഈ വിവരം ധരിപ്പിച്ചു.

ഉടനെ മഹാവിഷ്ണു ധര്‍മ്മദേവനെ വിളിച്ച് പറഞ്ഞു: ഹേ ധര്‍മ്മാ, അങ്ങ് ദേവശിലയെ അസുരന്റെ മേല്‍ പിടിച്ചുകൊണ്ടിരിക്കണം. ദേവന്മാരെല്ലാം ആ ശിലയുടെ മുകളില്‍ ഇരിക്കട്ടെ. ആ ശിലയില്‍ ഞാന്‍ ഗദാധരമൂര്‍ത്തിയായി ദേവകളോടൊരുമിച്ചിരുന്നുകൊള്ളാം. ധര്‍മ്മദേവന്‍, മഹാവിഷ്ണു പറഞ്ഞ പ്രകാരം ചെയ്തു. ദേവശിലയും ദേവന്മാരും സ്ഥിതി ചെയ്തിട്ടും ഇളകിക്കൊണ്ടിരുന്ന അസുരശരീരം ആദിഗദാധരമൂര്‍ത്തിയുടെ (വിഷ്ണു) പ്രവേശത്തോടൂകൂടി നിശ്ചലമായി. അതിനുശേഷം ബ്രഹ്മാവ് പൂര്‍ണ്ണാഹുതി ചെയ്തു. അന്നു മുതല്‍ ആ സ്ഥാനം ഗയ എന്ന പുണ്യതീര്‍ത്ഥമായിത്തീര്‍ന്നു.

ഈ യാഗത്തിനുശേഷം ബ്രഹ്മാവ് ഋത്വിക്കുകള്‍ക്ക് ദക്ഷിണയായി ഗയ എന്ന ക്ഷേത്രവും അന്‍പത്തിയഞ്ച് ഗ്രാമങ്ങളും ദാനം നല്‍കി. സ്വര്‍ണ്ണമയങ്ങളായ കുന്നുകളും പാലും, തേനും ഒഴുകുന്ന നദികളും തൈരും നെയ്യും നിറഞ്ഞ സരസ്സുകളും അവിടെയുണ്ട്. കാമധേനു, കല്പവൃക്ഷം മുതലായവയും സ്വര്‍ണ്ണവും വെളളിയും കൊണ്ട് നിര്‍മ്മിച്ച ഗൃഹങ്ങളുമുണ്ട്. ഇവയെല്ലാമാണ് ഋത്വിക്കുകള്‍ക്ക് ബ്രഹ്മാവ് നല്‍കിയത്. എന്നാല്‍ ഋത്വിക്കുകളായ ബ്രാഹ്മണര്‍ അത്യാഗ്രഹികളായി അവിടെത്തന്നെ കഴിഞ്ഞു. ഇതില്‍ കുപിതനായ ബ്രഹ്മാവ് അവരെ ശപിച്ചു. ശാപഫലമായി അവര്‍ അവിദ്യരും, ദുരാത്മാക്കളുമായിത്തീര്‍ന്നു. ദുഃഖിതരായ ബ്രാഹ്മണര്‍ ബ്രഹ്മാവിന്റെയടുക്കല്‍ സങ്കടമുണര്‍ത്തിച്ചു. അപ്പോള്‍ ബ്രഹ്മദേവന്‍ ഇപ്രകാരം പറഞ്ഞു: ''ഹേ ബ്രഹ്മണരേ, നിങ്ങള്‍ സൂര്യചന്ദ്രന്മാര്‍ ഉള്ള കാലത്തോളം ഇവിടെ തീര്‍ത്‌ഥോപ ജീവികളായി ഭവിക്കും. ഗയയില്‍ വന്ന് ഏത് മനുഷ്യര്‍ നിങ്ങളെ പൂജിക്കുന്നുവോ, അവര്‍ അവിടെവച്ച് പിതൃക്രിയ ചെയ്താല്‍ അവരുടെ നൂറു തലമുറകളിലുള്ള പിതൃക്കള്‍ നരകത്തില്‍നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് പോകുകയും പരമഗതി പ്രാപിക്കുകയും ചെയ്യും. ഇങ്ങനെയാണ് ഗയാതീര്‍ത്ഥം പ്രസിദ്ധമായിത്തീര്‍ന്നത്.


കെ.ആര്‍.ജി.





About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

വേണ്ട- വടക്കോട്ട് തല

വേണ്ട- വടക്കോട്ട് തല

പുഷ്പങ്ങള്‍ ശാന്തിയുടെ സന്ദേശവാഹകര്‍...

പുഷ്പങ്ങള്‍ ശാന്തിയുടെ സന്ദേശവാഹകര്‍...

ശ്രീഗണപതിയുടെ വിവിധ രൂപങ്ങള്‍- മൂലമന്ത്രം

ശ്രീഗണപതിയുടെ വിവിധ രൂപങ്ങള്‍- മൂലമന്ത്രം

ഫെംഗ്ഷൂയിയും അകത്തളവും

ഫെംഗ്ഷൂയിയും അകത്തളവും

ക്ഷേത്രശുദ്ധി പ്രധാനം

ക്ഷേത്രശുദ്ധി പ്രധാനം

അഭിജിത്ത് നക്ഷത്രവും- അഭിജിത്ത് മുഹൂര്‍ത്തവും

അഭിജിത്ത് നക്ഷത്രവും- അഭിജിത്ത് മുഹൂര്‍ത്തവും