More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Intimacy
  3. Health
Loading...

നിത്യജീവിതത്തില്‍ വിവാഹിതര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള മറുപടി

Authored by Web Desk | Last updated: 04 Jul 2024, 7:04 PM | 2 min read

Print
നിത്യജീവിതത്തില്‍ വിവാഹിതര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കുള്ള മറുപടി

തുറന്ന മനസോടെയുള്ള ലൈംഗിക സമീപനമാണ് ആരോഗ്യകരമായ ദാമ്പത്യത്തിന്റെ അടിസ്ഥാനം. നിത്യജീവിതത്തില്‍ വിവാഹിതര്‍ നേരിടുന്ന ലൈംഗിക പ്രശ്‌നങ്ങളും അവയ്ക്കുള്ള മറുപടിയും.


ബന്ധപ്പെടുമ്പോള്‍ മൂത്രാശങ്ക


ചോദ്യം: ഇരുപത്തെട്ട് വയസ്. വിവാഹം കഴിഞ്ഞിട്ട് മൂന്നു വര്‍ഷമായി. ഭാര്യയുമായി ആഴ്ചയില്‍ മൂന്നു മുതല്‍ നാലു തവണ ബന്ധപ്പെടാറുണ്ട്. എന്നാല്‍ അടുത്ത കുറച്ചുകാലമായി ബന്ധപ്പെടുന്നതിനിടെ എനിക്ക് മൂത്രാശങ്ക ഉണ്ടാകുന്നു. ശുക്‌ളസ്ഖലനത്തിന് തൊട്ടുമുമ്പുണ്ടാകുന്ന മൂത്രാശങ്ക മൂലം സെക്‌സ് ആസ്വദിക്കാനാവുന്നില്ല. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. മറ്റ് രോഗങ്ങളൊന്നും ഇല്ലാത്ത എന്റെ പ്രശ്‌നം പരിഹരിക്കാന്‍ എന്തുചെയ്യണം?


ഉത്തരം: ലിംഗം ഉദ്ധരിച്ചു നില്‍ക്കുമ്പോഴും ലൈംഗിക വേഴ്ചയുടെ സമയത്തും മൂത്രാശങ്കയോ മൂത്രവിസര്‍ജനമോ സംഭവിക്കാത്ത വിധത്തിലാണ് ലൈംഗികാവയവങ്ങളെയും പ്രവര്‍ത്തനത്തെയും പ്രകൃതി സംവിധാനം ചെയ്തിരിക്കുന്നത്. പക്ഷേ, മൂത്രാശയം നിറഞ്ഞുനില്‍ക്കുന്ന അവസ്ഥയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് പങ്കാളിയ്ക്ക് അസ്വസ്ഥത ഉണ്ടാക്കാം. കൂടാതെ ലൈംഗിക വേഴ്ചയുടെ ആസ്വാദ്യത കുറയുകയും ചെയ്യാം. ഉറങ്ങി എണീറ്റ ശേഷം പുലര്‍ച്ചെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന ശീലമുള്ള ദമ്പതികള്‍ മൂത്രവിസര്‍ജന ശേഷം ബന്ധപ്പെടുന്നതായിരിക്കും ഉത്തമം.

മൂത്രമൊഴിച്ച ശേഷവും മുത്രാശയത്തില്‍ മുത്രം കെട്ടിനില്‍ക്കുന്ന അവസ്ഥ, മൂത്രാശയത്തിലെ അണുബാധ, മൂത്രാശയത്തില്‍ നിന്നും മൂത്രം പുറത്തേക്കു വരുന്നതിനെ നിയന്ത്രിക്കുന്ന പേശികളുടെ പ്രവര്‍ത്തന വ്യതിയാനം, പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ വീക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ ചിലപ്പോള്‍ ബുദ്ധിമുട്ടിന് കാരണമായേക്കാം. ഒരു യൂറോളജിസ്റ്റിന്റെ (മൂത്രാശയരോഗ വിദഗ്ധന്‍) അഭിപ്രായം തേടുന്നതാണ് ഉചിതം.


മദ്യപിച്ച് ബന്ധപ്പെട്ടാല്‍


ചോദ്യം: മുപ്പത്തിനാലു വയസ്. ഭാര്യയ്ക്ക് മുപ്പത്തി മൂന്ന് വയസ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിനു മുമ്പ് ഞങ്ങള്‍ ഇരുവരും അല്പം മദ്യപിക്കുക പതിവാണ്. ലഹരിയില്‍ ബന്ധപ്പെടുമ്പോള്‍ കൂടുതല്‍ ആസ്വാദ്യകരമായി തോന്നുന്നു. എന്നാല്‍ മദ്യപിച്ചു സെക്‌സിലേര്‍പ്പെടുന്നത് ശരീരത്തിന് ദോഷമാണെന്ന് എവിടെയോ വായിച്ചു. ഇതു ശരിയാണോ? അതിനു ശേഷം മദ്യത്തിന്റെ സഹായമില്ലാതെ ബന്ധപ്പെട്ടു നോക്കി. അപ്പോള്‍ വിരസത അനുഭവപ്പെടുന്നു. വിശദമായി മറുപടി പ്രതീക്ഷിക്കുന്നു.


ഉത്തരം: മദ്യം ലൈംഗികാവേശത്തെ ഉണര്‍ത്തും പക്ഷേ, പ്രകടനത്തെ നശിപ്പിക്കും. ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് ഉത്കണ്ഠ കുറയ്ക്കും, അസ്വാദ്യത വര്‍ധിപ്പിക്കും എന്നൊക്കെയുള്ള പേരില്‍ പലരും മദ്യം കഴിച്ച് ശീലിക്കാറുണ്ട്. പക്ഷേ, ഇത് ആത്യന്തികമായി ലൈംഗിക പ്രകടനത്തെയും ശേഷിയേയും വിപരീതമായി ബാധിക്കാനാണ് സാധ്യത. മാത്രവുമല്ല ലൈംഗികബന്ധവും മദ്യപാനവുമായി സ്ഥിരമായി ബന്ധപ്പെടുത്തുന്നത് ഒരുതരം കണ്ടീഷനിംഗ് സൃഷ്ടിച്ചേക്കാം. പിന്നീട് മദ്യം ഇല്ലാതെ ബന്ധപ്പെടുന്നത് വിരസത ഉളവാക്കിയേക്കാം.

ഒരേ ഇഫക്ട് ലഭിക്കുവാനായി കൂടുതല്‍ മദ്യം കഴിക്കുവാനുള്ള പ്രവണതയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഈ അവസ്ഥയ്ക്ക് ടോളറന്‍സ് എന്നാണ് പറയുന്നത്. അസ്വാദ്യകരമായ ഒരു പ്രവര്‍ത്തിയും മദ്യപാനവും തമ്മില്‍ ബന്ധപ്പെടുത്തുമ്പോള്‍ വ്യക്തി അറിയാതെ തന്നെ മദ്യപാനരോഗത്തിലേക്ക് വഴുതിവീഴാന്‍ സാധ്യത കൂടുതലാണ്. മദ്യപാനത്തിന്റെ ദുഷ്യഫലങ്ങള്‍ കൂടുതലും സ്ത്രീകളിലാണ് ഉണ്ടാകുക എന്നും അറിഞ്ഞിരിക്കുക.

നിങ്ങള്‍ക്ക് ഇനി കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കുന്നു എങ്കില്‍ ഇനി പറയുന്ന ഭാഗം ശ്രദ്ധിച്ചു വായിക്കുക. ഗര്‍ഭകാലഘട്ടത്തില്‍ ചെറിയ അളവിലാണെങ്കിലും സ്ത്രീകള്‍ മദ്യം സേവിക്കുന്നത് ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയെ ഗുരുതരമായി ബാധിക്കും. അവയവ വൈകല്യങ്ങളും ബുദ്ധിമാന്ദ്യവും ഉള്‍പ്പെടെയുള്ള ഫീറ്റല്‍ ആള്‍ക്കഹോള്‍ സിന്‍ഡ്രം എന്ന അവസ്ഥ കുട്ടിക്കുണ്ടാകാം. പ്രസവരക്ഷയുടെ ഭാഗമായി സ്ത്രീകള്‍ക്ക് ബ്രാണ്ടിയും മദ്യാംശം ഏറെയുള്ള അരിഷ്ടവും കൊടുക്കുന്നതിന് ശാസ്ത്രീയാടിസ്ഥാനം ഇല്ലാ എന്നും ഇവിടെ സൂചിപ്പിക്കട്ടെ.

ലൈംഗിക വിരസതയ്ക്കുള്ള പരിഹാരം മദ്യത്തിന്റെ ഉപയോഗമല്ല, അതിനുള്ള പരിഹാരം തേടുക. ലൈംഗികാരോഗ്യ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു ഡോക്ടര്‍ക്ക് നിങ്ങളെ ഉറപ്പായും സഹായിക്കാനാവും.





About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

നടുവേദനയും ലൈംഗികതയും തമ്മിലുള്ള ബന്ധം..?

നടുവേദനയും ലൈംഗികതയും തമ്മിലുള്ള ബന്ധം..?

സ്ത്രീകളിലെ  ലൈംഗിക പ്രശ്‌നങ്ങള്‍

സ്ത്രീകളിലെ ലൈംഗിക പ്രശ്‌നങ്ങള്‍

ദാമ്പത്യജീവിതം സന്തോകരമാക്കാന്‍ അറിയാം ഈ അഞ്ചു കാര്യങ്ങള്‍

ദാമ്പത്യജീവിതം സന്തോകരമാക്കാന്‍ അറിയാം ഈ അഞ്ചു കാര്യങ്ങള്‍

ഈ രോഗമുള്ളവര്‍ വിവാഹം കഴിക്കുന്നതില്‍ കുഴപ്പമുണ്ടോ...?

ഈ രോഗമുള്ളവര്‍ വിവാഹം കഴിക്കുന്നതില്‍ കുഴപ്പമുണ്ടോ...?

വാര്‍ധക്യ ലൈംഗികജീവിതം; ആസ്വദിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വാര്‍ധക്യ ലൈംഗികജീവിതം; ആസ്വദിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ലൈംഗികജീവിതം ആസ്വദിക്കാന്‍ ഇതാ ചില എളുപ്പവഴികള്‍

ലൈംഗികജീവിതം ആസ്വദിക്കാന്‍ ഇതാ ചില എളുപ്പവഴികള്‍