
കാസർഗോഡ് : പനി ബാധിച്ച് ചികിത്സ തേടിയെത്തിയ 13 വയസുകാരിയോട് ഡോക്ടറുടെ ലൈംഗികാതിക്രമം. ചന്തേരയിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ സി.കെ.പി. കുഞ്ഞബ്ദുള്ളയാണ് 13 വയസ്സുകാരിയെ പീഡിപ്പിച്ചത്. പനിയെ തുടർന്നു ചികിത്സയ്ക്ക് എത്തിയതായിരുന്നു പെൺകുട്ടി.
ചന്ദേര പോലീസ് പോക്സോ പ്രകാരം കേസെടുത്തിട്ടുണ്ട്.ഇപ്പോൾ ഡോക്ടർ സി.കെ.പി. കുഞ്ഞബ്ദുള്ള ഒളിവിലാണന്ന് പോലീസ് പറയുന്നത്. അന്വേഷണത്തിന് ശേഷമായിരിക്കും തുടർനടപടികൾ.






