
നമ്മള് പല തരത്തിലുള്ള സിനിമ പ്രദര്‍ശനം കണ്ടിട്ടില്ലേ?എന്നാല്‍ കഴിഞ്ഞ ദിവസം തായ്ലന്ഡില് നടന്ന സിനിമാ പ്രദര്‍ശനം അതില്‍ നിന്ന് വളരെ അധികം വ്യത്യസ്തമാണ്. കാരണം അത് കാണാനായി കാണികളാരും തന്നെ ജീവിച്ചിരിപ്പിക്കില്ല. മരിച്ചുപോയവര്‍ക്ക് വേണ്ടി സെമിത്തേരിയില്‍ ആയിരുന്നു ഈ സിനിമാ പ്രദര്‍ശനം.യവരുടെ ആത്മാക്കള്‍ക്കായി സിനിമകളുടെ പ്രദര്‍ശനം നടത്തിയത്. തായ്ലന്ഡിലെ സവാങ് മെട്ട തമ്മസതന്‍ ഫൗണ്ടേഷനാണ് ഈ സിനിമാ ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്.
പ്രദര്‍ശനം നടന്ന വടക്കുകിഴക്കന്‍ തായ്ലന്ഡിലെ നഖോണ്‍ റാച്ചസിമ പ്രവിശ്യയിലെ ഈ ശ്മശാനത്തില്‍ ഏകദേശം 3,000 ആളുകളെയാണ് അടക്കം ചെയ്തിട്ടുള്ളത്. ഈ ആത്മാക്കള്‍ക്കായാണ് ശമ്ശാന അധികാരികളുടെ കൂടി സഹകരണത്തോടെ സിനിമാ പ്രദര്‍ശനം നടത്തിയത്. ആത്മാക്കള്‍ക്കിരിക്കാനായി ഒഴിഞ്ഞ കസേരകളും ഇവിടെ സജ്ജീകരിച്ചിരുന്നു. ആധുനിക രീതിയിലുള്ള വിനോദം നല്‍കാനും ആത്മാക്കളെ സമാധാനിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് സിനിമാ പ്രദര്‍ശനം നടത്തിയത് എന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
എല്ലാ ദിവസവും രാത്രി 7 മണിക്ക് ആരംഭിച്ച പ്രദര്‍ശനം അര്‍ദ്ധരാത്രിയോടെ അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഈ പ്രദര്‍ശനത്തില്‍ ശ്മശാനത്തിലെ നാലു ജീവനക്കാര്‍ മാത്രമാണ് ജീവനുള്ളവരായി കാണികളുടെ കസേരയില്‍ ഉണ്ടായിരുന്നത്.






