
അമരാവതി സെന്‍ട്രല്‍ ജയിലില്‍ സ്ഫോടനം. ആറ് , ഏഴ് ബാരക്കുകള്ക്ക്പുറത്താണ് സ്ഫോടനം നടന്നത്.ശനിയാഴ്ച്ച 8.30 ഓടെയാണ് സ്ഫോടനം നടന്നത് പ്രാഥമിക നിഗമനം.
കണ്ടെത്തിയത് പ്ലാസ്റ്റിക് പന്തിന്റെ ആകൃതിയിലുള്ള ബോംബാണെന്ന് പോലീസ് പറഞ്ഞു.പ്ലാസ്റ്റിക് ബോളുകളിലുള്ള രണ്ട് സ്ഫോടക വസ്തു ജയിലിനുള്ളിലേക്ക് വലിച്ചെറിയുകയും രാത്രി വൈകി അതിലൊന്ന് പൊട്ടിത്തെറിക്കുകയും ചെയ്തതായും നവിന്‍ചന്ദ്ര റെഡ്ഡി പറഞ്ഞു.എന്നാല്‍ സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജയിലിനുള്ളില്‍ ബോംബ് പോലുള്ള വസ്തു എറിഞ്ഞതിന് പിന്നിലെ കാരണം കണ്ടെത്താന്‍ അന്വേഷണം നടത്തിവരുകയാണ് പോലീസ്.






