
ലഖ്നൗ; യു പിയില്‍ ഇന്നലെയുണ്ടായ ശക്താമയ ഇടിമിന്നലില്‍ രല ഇടങ്ങളിലായി 38 പേര് മരിച്ചു. സംസ്ഥാനം വെള്ളപ്പൊക്കത്തില്‍ പിടിമുറുക്കുന്നതിനിടെയാണ് ദുരന്തം .
13 ഉം 15 ഉം വയസ്സുള്ള രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ മരിച്ചവരില്‍ ഉണ്ട്. മരിച്ചവരില്‍ ഭൂരിഭാഗവും കൃഷി സ്ഥലത്ത് ജോലി ചെയ്തവരും മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടവരുമാണ്. പ്രതാപ്ഗഡിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള് ഉണ്ടായത്. ഇവിടെ മാത്രം 11 പേരാണ് മരിച്ചത്. സുല്‍ത്താന്‍ പൂരില്‍ മാത്രം ഏഴു പേര്‍ക്ക് ഇടിമിന്നലേറ്റ് ജീവന് നഷ്ടമായി. ഇതില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു.






