വ്യത്യസ്തത ഉണര്‍ത്തുന്ന ഒട്ടനവധി വീഡിയോകളും വാര്‍ത്തകളുമാണ് ദിവസവും സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്നത് മാത്രമല്ല. മനുഷ്യനെ ഏറെ ചിന്തിപ്പിക്കുന്നതുമായ ഒട്ടനവധി വീഡിയോകള്‍ ഉള്‍പ്പെടുന്നുണ്ട്. ചില വീഡിയോകള്‍ മനുഷ്യനിലെ നന്മയെ തുറന്നുകാട്ടുമെങ്കില് മറ്റുചിലത് ഇതേ മനുഷ്യന്റെ വിവേക ശൂന്യമായ ചില പ്രവണതകളാകും എടുത്തുകാട്ടുന്നത്. കാരണം നീചമായ പ്രവര്‍ത്തികള്‍ നിസ്സാരമായി ചെയ്യുന്ന ധാരാളം പേര് നമുക്കിടയിലുണ്ട്. കഴിഞ്ഞ ദിവസം അത്തരത്തിലൊരു പ്രവര്‍ത്തിയുടെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു.
ഒരു മൃഗശാലയില്‍ സന്ദര്‍ശനത്തിനെത്തിയ വ്യക്തി യാതൊരു ദയാ ദാക്ഷിണ്യവും കൂടാതെ ഒരു ഹിപ്പൊപ്പൊട്ടാമസിന്റെ വായിലേക്ക് മാലിന്യ മടങ്ങിയ പ്ലാസ്റ്റിക് കവര്‍ വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങളായിരുന്നു അത്. ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവയിലെ തമാന്‍ സഫാരി പാര്‍ക്കിലാണ് സംഭവം. 'നോണ്‍ എസ്തെറ്റിക്സ് തിംങ്ക്സ്' എന്ന എക്സ് ഹാന്റിലില്‍ പങ്കുവച്ച വീഡിയോയില്‍, കാറില്‍ എത്തുന്ന ഏതാനും വിനോദ സഞ്ചാരികള്‍ ഹിപ്പോപോട്ടാമസുകളുടെ താമസസ്ഥലമായി തിരിച്ച വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു സ്ഥലത്തിനടുത്ത് കാര്‍ നിര്‍ത്തുന്നു. ഈ സമയം ഒരു ഹിപ്പോ യാത്രക്കാരന് നീട്ടിയ ക്യാരറ്റ് കഴിക്കാനായി എത്തുകയും വാ തുറന്ന് പിടിക്കുകയും ചെയ്യുന്നു. ഈ സമയം കാറില്‍ നിന്നും മാലിന്യമടങ്ങിയ ഒരു പ്ലാസ്റ്റിക് കൂടി ഹിപ്പോയുടെ വായിലേക്ക് എറിഞ്ഞ് കൊടുക്കുന്നത് കാണാം. പക്ഷേ, അയാള്‍ തന്റെ കൈയിലുള്ള ക്യാരറ്റ് അലക്ഷമായി ഏറിയുകയും അത് വെള്ളത്തിലേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം.
എന്നാല്‍ ഈ സമയം തന്റെ വായിലേക്ക് വീണ പ്ലാസ്റ്റിക് കവര്‍ ഹിപ്പോ ചവയ്ക്കുന്നതാണ് കാണുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ വലിയ വിമര്‍ശനമാണ് വിനോദ സഞ്ചാരികളുടെ പ്രവര്‍ത്തിക്കെതിരെ ഉയരുന്നത്. 'ശുദ്ധ തെമ്മാടിത്തരം' എന്നാണ് വീഡിയോ കണ്ടവര്‍ പ്രതികരിച്ചത്. ഇയാള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ അധികൃതരോട് ആവശ്യപ്പെട്ടു. ഇതുവരെ, വീഡിയോ ഇതിനകം 21 ലക്ഷം പേരാണ് കണ്ടത്. മൃഗങ്ങളുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന സാമൂഹിക വിരുദ്ധരെ യാതൊരു കാരണവശാലും വെറുതെ വിടരുത് എന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്ന ആവശ്യം. അതേസമയം, വിനോദ സഞ്ചാരികളെ തിരിച്ചറിഞ്ഞതായും പരസ്യമായി ക്ഷമാപണം നടത്താന്‍ ആവശ്യപ്പെട്ടതായും തമന് സഫാരി പാര്‍ക്കിന്റെ വക്താവ് അലക്സാണ്ടര്‍ സുല്‍ക്കര്‍നൈന്‍ അറിയിച്ചു. കൂടാതെ, ഹിപ്പോയെ പരിശോധിച്ചെന്നും നിലവില്‍ ആരോഗ്യപ്രശ്നങ്ങള്‍ കാണിക്കുന്നില്ലെന്നും തുടര്‍ന്നും ഇതിനെ നിരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments