അനന്ത് അംബാനി രാധിക മെർച്ചന്റ് വിവാഹത്തിലെ വിശിഷ്ടാതിഥികളിൽ ഒരാളായിരുന്നു കിം കർദാഷ്യൻ. ഇന്ത്യൻ ലുക്കിലെത്തിയ കിമ്മിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. നടി ഐശ്വര്യ റായ്ക്കൊപ്പമുള്ള കിമ്മിന്റെ ചിത്രവും സോഷ്യൽ മീഡിയ കീഴടക്കുകയാണ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കിം ഐശ്വര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്.
'ക്വീൻ' എന്ന് കുറിച്ചു കൊണ്ടാണ് ഐശ്വര്യയ്ക്കൊപ്പമുള്ള സെൽഫി കിം പങ്കുവച്ചിരിക്കുന്നത്. അനന്തിന്റെയും രാധികയുടെയും ശുഭ് ആശിര്‍വാദ് ചടങ്ങില്‍ നിന്നുള്ള ചിത്രമാണിത്. എന്തായാലും ഫാൻ പേജുകളിലടക്കം ചിത്രം വൈറലായിക്കഴിഞ്ഞു.

എല്ലാവരും കിമ്മിന്റെ ആരാധകരാണ് പക്ഷേ കിം ഐശ്വര്യയുടെ ആരാധകയും എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ചയാണ് അംബാനി കല്യാണത്തില്‍ പങ്കെടുക്കാനായി കിം കർദാഷ്യൻ എത്തിയത്. കിമ്മിനൊപ്പം സഹോദരിയും എത്തിയിരുന്നു.
വിവാഹചടങ്ങുകളിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ കിം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. വിവാഹാഘോഷങ്ങൾക്ക് ശേഷം കിമ്മും സഹോദരിയും ഞായറാഴ്ച രാവിലെ യുഎസിലേക്ക് തിരിച്ച് പോവുകയും ചെയ്തു.

Comments