
തിരുവനന്തപുരം : കേടായ ലിഫ്റ്റിനുള്ളില്‍ കുടുങ്ങിപ്പോയ വൃദ്ധനെ കണ്ടെത്തിയത് ഒന്നര ദിവസത്തിന് ശേഷം. തിരുവന്തപുരം മെഡിക്കല്‍ കോളേജില്‍ നടന്ന സംഭവത്തില്‍ മെഡിക്കല്‍ കോളേജിന്റെ ഓര്‍ത്തോ ഒപിയില്‍ വന്ന രവീന്ദ്രന് നായര്‍ എന്നയാളെയാണ് കണ്ടെത്തിയത്. ശനിയാഴ്ച 11 മണിക്ക് ലിഫ്റ്റിനുള്ളില്‍ കുടുങ്ങിയയാളെ കണ്ടെത്തിയത് ഇന്ന് ലിഫ്റ്റ് ഓപ്പറേറ്റര്‍ സാങ്കേതികപ്രശ്നം പരിഹരിച്ചപ്പോള്‍.
തിരുവനന്തപുരം സ്വദേശിയാണ് രവീന്ദ്രന്നായകര്. ഇന്ന് ലിഫ്റ്റ് ഓപ്പറേറ്റര്‍ ഒരാള്‍ അകത്ത് കിടക്കുന്നത് കാണുകയായിരുന്നു. നടുവ് വേദനയ്ക്ക് ചികിത്സിക്കാനായി ശനിയാഴ്ച എത്തിയ രവീന്ദ്രന്‍നായര്‍ ശനിയാഴ്ച 12 മണിയോടെ പടികയറാന്‍ ബുദ്ധിമുട്ടായതിനാല്‍ ലിഫ്റ്റില്‍ കയറുകയായിരുന്നു. എന്നാല്‍ ലിഫ്റ്റ് കേടായിരുന്ന വിവരം ഇദ്ദേഹം അറിച്ചിരുന്നില്ല. കേടായ ലിഫ്റ്റില്‍ ആരെങ്കിലും ഉണ്ടോയെന്ന് അധികൃതര്‍ നോക്കിയുമില്ല.
ഒരു ദിവസം കൂടിക്കഴിഞ്ഞാണ് ലിഫ്റ്റിന്റെ സാങ്കേതിക തകരാര്‍ നോക്കിയത്. ഇന്ന് പരിഹരിച്ച ശേഷം നോക്കിയപ്പോള്‍ അകത്ത് ഒരാള്‍ മാലിന്യങ്ങള്‍ക്ക് നടുവില്‍ പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. രവീന്ദ്രന്റെ മൊബൈല്‍ ഫോണ്‍ നിലത്ത് വീണ് പൊട്ടി കേടായി കിടക്കുകയായിരുന്നു. കേടായ ലിഫ്റ്റില്‍ ആരെങ്കിലും കുരുങ്ങിയിരുന്നോ എന്ന് പോലും മെഡിക്കല്‍ കോളേജ് അധികൃതര്‍ നോക്കിയിരുന്നില്ല.
മലമൂത്ര വിസര്‍ജ്യങ്ങള്‍ക്ക് നടുവിലായിരുന്നു വയോധികന്. പെട്ടന്ന് ലിഫ്റ്റ് വലിയ ശബ്ദത്തോടെയും കുലുക്കത്തോടെയും നിന്ന് പോയപ്പോള്‍ ഫോണ്‍ നിലത്ത് വീണ് പൊട്ടുകയായിരുന്നുവെന്നാണ് രവീന്ദ്രന് പറയുന്നത്.






