
ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹത്തിന് പങ്കെടുക്കാനെത്തിയ സെലിബ്രിറ്റികളുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡയയില്‍ തരംഗമായി മാറുന്നത്. എല്ലാവരും അവരുടെ ഏറ്റവും മികച്ച ലുക്കിലും ഔട്ട്ഫിറ്റിലുമാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. അക്കൂട്ടത്തില്‍ ഏറ്റവും തിളങ്ങിയ ഒരു താരകുടുംബമാണ് തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റേത്. മഹേഷ് ബാബുവും ഭാര്യ നമ്രത ശിരോദ്കറും അവരുടെ മകൾ സിത്താരയും പരമ്പരാഗത വസ്ത്രധാരണത്തിലാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.
ഇപ്പോഴിതാ മകള്‍ക്കും ഭാര്യയ്ക്കുമൊപ്പമുള്ള പരമ്പരാഗത ഔട്ട്ഫിറ്റില്‍ തിളങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുകയാണ് താരം. ആനന്ദിനും രാധികയ്ക്കും ആശംസകളും നേര്‍ന്നാണ് താരത്തിന്റെ പോസ്റ്റ്. ‘‘മനോഹരമായ ദമ്പതികളുടെ ഐക്യം ആഘോഷിക്കുന്ന ഒരു പ്രത്യേക രാത്രി...വിവാഹത്തിന്റെ ഈ മനോഹരമായ യാത്രയിൽ ആനന്ദിനും രാധികയയ്ക്കും കുടുംബത്തിനും ആജീവനാന്തം സന്തോഷം നേരുന്നു...’’ എന്ന് കുറിച്ചാണ് മഹേഷ് ബാബു ചിത്രം പങ്കിട്ടിരിക്കുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ പങ്കിട്ട നിമിഷം മുതല്‍ അതിവേഗം വൈറലായി. ആരാധകരിൽ നിന്ന് ലൈക്കുകളുടെയും കമന്റുകളും നിറയ്ക്കുകയാണ് താരത്തിന്റെ കുടുംബചിത്രം.
എസ്എസ് രാജമൗലിയുടെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിനായി മഹേഷ് ഒരുങ്ങുകയാണ്, താൽക്കാലികമായി എസ്എസ്എംബി 29 എന്ന് പേരിട്ടിരിക്കുന്നതാണ് ചിത്രം.






