
സാധാരണയായി ജോലിയുള്ള മാതാപിതാക്കള്‍ തങ്ങളുടെ കുട്ടികളെ കിന്റര്‍ഗാര്‍ട്ടനില്‍ ചേര്‍ക്കാറുണ്ട്. മാതാപിതാക്കള്‍ ജോലിക്ക് പോയാല്‍ പിന്നെ കുട്ടികളെ നോക്കാന്‍ ആളില്ലെന്നത് തന്നെ കാരണം. എന്നാല്‍ ചൈനയിലെ കാര്യങ്ങള്‍ അല്പം വ്യത്യസ്തമാണ്. ഇവിടെ കിന്റര്ഗാര്ട്ടന് കുട്ടികള്‍ക്ക് മാത്രമല്ല വളര്‍ത്ത് മൃഗങ്ങള്‍ക്കുമുണ്ട്. ജോലിക്കാരായ ഉടമകള്‍ക്ക് തങ്ങള്‍ ജോലിത്തിരക്കിലാകുമ്പോള്‍ കുട്ടികള്‍ക്ക് മാത്രമല്ല വളര്‍ത്ത് മൃഗങ്ങള്‍ക്കുമുണ്ട്. ജോലിക്കാരായ ഉടമകള്‍ക്ക് തങ്ങള്‍ ജോലിത്തിരക്കിലാകുമ്പോള്‍ പ്രിയപ്പെട്ട വളര്‍ത്തുമൃഗങ്ങളെ സുരക്ഷിതമായി കൊണ്ട് ചെന്നാക്കാന്‍ പറ്റിയ ഒരിടം. അതാണ് ചൈനയിലെ വര്ത്തുമൃഗങ്ങള്ക്കായുള്ള കിന്റര്ഗാര്ട്ടന് ആശയം.
എന്നാല്‍ കഴിഞ്ഞ ഏതാനും നാളുകളായി ചൈനയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കായി കിന്റര്ഗാര്ട്ടന് തേടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരുകയാണ്. ഒരു ദിവസത്തെ സംരക്ഷണത്തിനൊപ്പം ഇത്തരം സ്ഥലങ്ങള്‍ വളര്‍ത്ത് മൃഗങ്ങള്‍ക്ക് വ്യത്യസ്തമായ പരിശീലനങ്ങളും നല്‍കുന്നുണ്ട്. ഇതില്‍ അനുസരണ പഠിപ്പിക്കലും പുതിയ വിനോദങ്ങള്‍ പഠിപ്പിക്കലും ഒക്കെ ഉള്‍പ്പെടുന്നു.
മാത്രമല്ല ചോദ്യങ്ങള്‍ക്ക് തല കുലുക്കുക, തല കുനിക്കുക, കുമ്പിടുക, മണി മുഴക്കുക, വാതിലുകള്‍ അടയ്ക്കുക, ചെരുപ്പുകളും കളിപ്പാട്ടങ്ങളും എടുക്കുക, ഇഴയുക, സാധാനങ്ങ വായുവില്‍ ഉയര്‍ന്നു പിടിക്കുക തുടങ്ങിയ എല്ലാ കഴിവുകളും ഇത്തരം കിന്‍ഡര്‍ ഗാര്‍ഡനുകള്‍ മൃഗങ്ങള്‍ക്ക് പഠിപ്പിച്ച് കൊടുക്കുമെന്ന് ഇക്കണോമിക് വ്യൂ റിപ്പോര്‍ട്ട് ചെയ്യുന്നു. 30 ദിവസത്തെ കോഴ്സിന് 11,000 യുവാന്‍ (1,26,760 ഇന്ത്യന്‍ രൂപ) ആണ് ഫീസ്. അതായത് ഒന്നേകാല്‍ ലക്ഷത്തോളം രുപ. വളര്‍ത്ത് മൃഗങ്ങള്‍ക്കായി മുഴുവന്‍ സമയവും ചെലവഴിക്കാന്‍ കഴിയാത്ത ഉടമകള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഈ ആശയത്തിന് ലഭിച്ചിരിക്കുന്നത്.






