
ബോളിവുഡിന്റെ പ്രിയ താരം ശശി കപൂറിന്റെ മകളായ ശ്രദ്ധ കപൂർ ആ ലേബലിളാണ് വെള്ളിത്തിരയിലെത്തിയതെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഒരിടം താരം ബോളിവുഡിൽ നേടിയെടുത്തു. ഗായികയും അഭിനേത്രിയുമായ താരം മികച്ച കഥാപാത്രങ്ങളും സിനിമകളുമൊക്കെയായി തിരക്കിലാണ്.
സോഷ്യൽ മീഡിയയിലും സജീവമാണ് താരം. എല്ലാ വിശേഷങ്ങളും ചിത്രങ്ങളും താരം അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ സാരിയിൽ അതിസുന്ദരിയായ ചിത്രങ്ങൾ പങ്കിടുകയാണ് താരം. ഗോൾഡൻ വീവുകളും കിനാരി ബോർഡറുമുള്ള തിളങ്ങുന്ന റെഡ് സിൽക്ക് സാരിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഗോൾഡൻ ജിമുക്കിയും കൈ നിറയെ വളകളും പിന്നിയിട്ട തലമുടിയും താരത്തിന്റെ ഭംഗി ഇരട്ടിയാക്കി.
താരത്തിന്റെ ഏറ്റവും പുതിയ സിനിമയായ അമർ കൗശിക് സംവിധാനം ചെയ്യുന്ന ഹൊറർ-കോമഡി ചിത്രം 'സ്ട്രീ 2' റിലീസിന് തയ്യാറെടുക്കുകയാണ്.






