
അഹമ്മദാബാദ്; ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡന പരാതിയുമായി സിനിമയില്‍ വിഷ്വല്‍ ഇഫക്റ്റ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിക്കുന്ന യുവതി.ഗുജറാത്തിലെ അദാലജ് പോലീസിലാമ് യുവതി പരാതിപ്പെട്ടത്.ഭര്‍ത്താവ് ഒരു അന്താരാഷ്ട്രഎയര്ലൈനിലെ പൈലറ്റാണ്.
സുഹൃത്തുക്കളുടെ മുന്നില്‍ വെച്ച് ഭര്‍ത്താവ് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോള്‍ മര്‍ദിക്കുകയും ചെയ്തതായി പരാതിക്കാരിയായ 35 കാരി ആരോപിച്ചു. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ നിന്നുള്ളവരാണ് ദമ്പതികള്‍. എട്ട് വര്‍ഷമായി പരസ്പരം അറിയാവുന്ന ഇരുവരും പ്രണയിച്ച ശേഷമാണ് വിവാഹിതരായത്.
2019 ല്‍ കൊല്‍ക്കത്തയിലേക്കും പിന്നീട് മുംബൈയിലേക്കും അവര്‍ താമസം മാറി. വിഎഫ്എക്സ് ആര്‍ട്ടിസ്റ്റായി ഇതിനിടെ യുവതി വിവിധ സിനിമകളില്‍ പ്രവര്‍ത്തിച്ചു. 2019ല്‍ വിവാഹിതരായതിന് ശേഷമാണ് ഇരുവരും മുംബൈയിലേക്ക് താമസം മാറ്റുന്നത്. ഭര്‍ത്താവ് സുഹൃത്തുക്കളെ പാര്‍ട്ടികള്‍ക്കായി എപ്പോഴും വീട്ടിലേക്ക് വിളിക്കുമെന്ന് പരാതിയില്‍ പറയുന്നു.






