ബംഗളുരു: കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ കര്‍ണാടകയില്‍ ലോറിക്കൊപ്പം കാണാതായ മലയാളി ഡ്രൈവര്‍ക്കായി തെരച്ചില്‍ ഉൗര്‍ജിതം. കോഴിക്കോട് കക്കോടി കണ്ണാടിക്കല്‍ മൂലാടിക്കുഴിയില്‍ അര്‍ജുനാണ് കഴിഞ്ഞ 16 നുണ്ടായ മണ്ണിടിച്ചിലില്‍ അകപ്പെട്ടത്. ഇന്നലെ രാത്രി ഒന്‍പതു മണിയോടെ നിര്‍ത്തിവച്ച തെരച്ചില്‍ ഇന്നു പുലര്‍ച്ചെ പുനരാരംഭിക്കുമെന്ന് ഉത്തര കന്നഡ ജില്ല കലക്ടര്‍ അറിയിച്ചു.
ഉത്തര കന്നഡയിലെ അങ്കോളയ്ക്കു സമീപം ഷിരൂരിലാണ് ദുരന്തമുണ്ടായത്. പല്‍വേല്‍-കന്യാകുമാരി ദേശീയപാത 66ലേക്കു സമീപത്തെ മലയിടിയുകയായിരുന്നു. റോഡില്‍ ഇരുപതടിയിലധികം ഉയരത്തില്‍ മണ്ണുണ്ടെന്നാണു സൂചന. പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ മണ്ണുനീക്കല്‍ മന്ദഗതിയിലായിരുന്നു. മാധ്യമങ്ങളുടെയും കേരള സര്‍ക്കാരിന്റെയും ഇടപെടലിനൊപ്പം ഇന്നലെ കാലാവസ്ഥ അനുകൂലമാകുകയും ചെയ്തതോടെ നാലുദിവസത്തിനുശേഷം രക്ഷാദൗത്യം വേഗത്തിലായി.
അര്ജുന് ഓടിച്ചിരുന്ന ലോറി മണ്ണിനടിയില്‍ കുടുങ്ങിയതായാണ് അനുമാനം. കഴിഞ്ഞ എട്ടിനാണ് അര്ജുന് ലോറിയുമായി കര്‍ണാടകത്തിലേക്കു പോയത്. ലോറിയുടെ ജി.പി.എസ്. ലൊക്കേഷന്‍ അടിസ്ഥാനമാക്കിയാണ് തെരച്ചില്‍ പുരോഗമിക്കുന്നത്. മണ്ണടിഞ്ഞു കിടക്കുന്ന ഭാഗത്താണ് ഒടുവിലായി ലൊക്കേഷന്‍ കാണിച്ചത്. ഇന്നലെ രാവിലെയും അര്‍ജുന്റെ മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. നൂറോളം എന്‍.ഡി.ആര്.എഫ്. സംഘം നേതൃത്വം നല്കുന്ന തെരച്ചിലിന് മെറ്റല്‍ ഡിറ്റക്ടറുകളും മണ്ണുമാന്തിയന്ത്രങ്ങളും ഉപയോഗിക്കുന്നുണ്ട്.
ലോറിയടക്കം സമീപമുള്ള ഗംഗാവലി നദിയിലേക്ക് ഒഴുകിപ്പോയിരിക്കാമെന്നായിരുന്നു രക്ഷാപ്രവര്‍ത്തകരുടെ ആദ്യ നിഗമനം. ഇതിന്‍പ്രകാരം നദിയില്‍ പരിശോധന നടത്തിയെങ്കിലും ലോറി കണ്ടെത്താനായില്ല. പിന്നാലെ ലോറിയുടെ ജി.പി.എസ്. ലൊക്കേഷന്‍ കേന്ദ്രീകരിച്ച് തെരച്ചില്‍ ഉൗര്‍ജിതമാക്കാന്‍ തീരുമാനമായത്. കഴിഞ്ഞ 16 നുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ ഇതുവരെ പിഞ്ചുകുഞ്ഞടക്കം ഏഴു പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. നാലു ദിവസമായി അര്ജുന് കുടുങ്ങിയിരുന്നെങ്കിലും ഇന്നലെയാണ് വിഷയം ശ്രദ്ധ നേടിയത്.
അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന് ചീഫ് സെക്രട്ടറി ഡോ. വി. വേണുവിന് നിര്‍ദേശം നല്കി. അര്‍ജുനെ കണ്ടെത്താന്‍ സത്വര നടപടികള്‍ സ്വീകരിക്കണം എന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അടിയന്തര സന്ദേശം അയയ്ക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയതോടെയാണ് രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായത്. ചീഫ് സെക്രട്ടറി സംഭവസ്ഥലത്തെ ജില്ലാ കലക്ടറുമായും പോലീസ് സൂപ്രണ്ടുമായും ബന്ധപ്പെടുന്നുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കോഴിക്കോട് കലക്ടറെ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ചുമതലപ്പെടുത്തി.
അര്‍ജുന്റെ ജീവന് രക്ഷിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ കര്‍ണാടക മുഖ്യമന്ത്രിയോടും റവന്യൂ വകുപ്പ് മന്ത്രിയോടും അഭ്യര്‍ഥിച്ചതായും എ.കെ. ശശീന്ദ്രന് അര്‍ജുന്റെ കുടുംബത്തെ ഫോണിലൂടെ അറിയിച്ചു. കര്‍ണാടക ഗതാഗത മന്ത്രിയുമായി ബന്ധപ്പെട്ടതായി മന്ത്രി കെ.ബി. ഗണേഷ് കുമാറും പറഞ്ഞു. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. എം.പിമാരായ എം.കെ. രാഘവന്, കെ.സി. വേണുഗോപാല്‍ അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപ്പെട്ടു. അര്ജുന് ഉള്‍പ്പെടെ മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയîുന്നുണ്ടെന്ന് ഉത്തര കന്നഡ ജില്ലാ കലക്ടര്‍ അറിയിച്ചതായി കോഴിക്കോട് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് പറഞ്ഞു.

Comments