
കോഴിക്കോട് ;മലപ്പുറം പാണ്ടിക്കാട് പഞ്ചായത്തിലെ 14 കാരന് നിപയെന്ന് സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ സ്ഥിരീകരിച്ചു. നിപയാണെന്ന്
ആദ്യം സ്ഥിരീകരിച്ചത് കോഴിക്കോടുള്ള വൈറോളജി ലാബിലെ പരിശോധനയിലാണ്. കോഴിക്കോടുളള വൈറോളജി ലാബിലെ പരിശോധനയിലും പൂനെ വൈറോളജി ലാബിലെ പരിശോധനയിലും നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
മലപ്പുറം ചെമ്പ്രശ്ശേരി പാണ്ടിക്കാട് സ്വദേശിയായ പതിന്നാലുകാരനാണ് ചികിത്സയിലുള്ളത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ കുട്ടിയെ വിദഗ്ധചികിത്സക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബന്ധുക്കൾ ആവശ്യപ്പെട്ടത് അനുസരിച്ച് കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു മാറ്റുമെന്നും മന്ത്രി അറിയിച്ചു.
പ്രോട്ടോകോൾപ്രകാരം നിപ പ്രതിരോധ നടപടികൾ നിലവിൽ സ്വീകരിച്ചിട്ടുണ്ടെന്നും കൂടുതല്‍ മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നതായും ഭയം വേണ്ട, ജഗ്രതയൊടെ നേരിടാൻ കഴിയുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ആന്റി ബോഡി രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു. രോഗം ബാധിച്ച കുട്ടി ഗുരുതരവസ്ഥയിലാണ്. കേരളത്തിൽ അത് അഞ്ചാം തവണയാണ് നിപ ബാധ സ്ഥിരീകരിക്കുന്നത്.
നിപ സ്ഥിരീകരിച്ചതിനെ തുടർന്ന് മലപ്പുറത്ത് ആരോഗ്യ വകുപ്പ് കൺട്രോൾ സെൽ തുറന്നു. മലപ്പുറം മലപ്പുറം പിഡബ്ല്യുഡി റസ്റ്റ് ഹൗസിൽ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ സെല്ലാണ് തുറന്നത്. 0483-2732010 ആണ് കൺട്രോൾ റൂം നമ്പർ.






