
സ്പാനിഷ് പരിശീലകന് മനോലോ മാര്‍ക്കസ് ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പുതിയ പരിശീലകനാകും. ഇദ്ദേഹത്തിനെ പരിശീലകനായി തീരുമാനിച്ചത് അകിലേന്ത്യാ ഫെഡറേഷന് യോഗത്തിലാണ്.നിലവില്‍ മനോലോ എഫ് സി ഗോവയുടെ പരിശീലകനാണ്.
ഇഗോര്‍ സ്റ്റിമാക്കിന് പകരക്കാരനായാണ് മാര്‍ക്കസിന്റെ നിയമനം. നേരത്തെ ഐഎസ്എല്ലില്‍ ഹൈദരാബാദ് എഫ്സിയുടെ പരിശീലകനായിരുന്നു മാര്‍ക്കസ്. ഐ എസ്എല്ലില്‍ എഫ് സി ഗോവയുടെ പരിശീലകനായി തുടരുന്നതിനൊപ്പം തന്നെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നിയമനം മൂന്ന വര്‍ഷത്തേക്കായിരിക്കും.





