
പാരീസ് ; ബോക്സിംഗില്‍ ഉറച്ച മെഡല്‍ പ്രതീക്ഷകളുമായാണ് ഇന്ത്യ പാരീസിലെത്തുന്നത്. രണ്ട് പുരുഷന്മാരും, 4 വനിതകളും സംഘത്തിലുള്ളത്. ഒളിംപിക്സിലെ ഇടികൂട്ടില്‍ ഇന്ത്യ ഇതുവരെ നേടിയിട്ടുള്ളത് മൂന്ന് വെങ്കല മെഡലുകളാണ്.
ലവ്ലിനയുടെ ലക്ഷ്യം രണ്ട് ഒളിംപ്ക്സുകളില് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബോക്സിംഗ് താരമാവുകയാണ്. ടോക്കിയോയില്‍ 69 കിലോ വിഭാഗത്തിലാണ് മത്സരിച്ചതെങ്കില്‍ പാരിസില്‍ 75 കിലോയിലാണ് ലവ്ലിന മത്സരിക്കുന്നത്. എന്നാല്‍ ലവ്ലിനയുടെ ശാരീരികക്ഷമതയെക്കുറിച്ച് ഇപ്പോഴും സംശയങ്ങളുണ്ട്. ഈ വര്‍ഷം എടുത്തുപറയത്തക്ക വലിയ നേട്ടങ്ങളും ലവ്ലിനയുടെ പേരിലില്ല.




