
ആസിഫ് അലി നായകനായ 'കെട്ട്യോളാണ് എൻ്റെ മാലാഖ' എന്ന സിനിമയിലെ നീളൻ മുടിക്കാരി നായികയെ ആരും മറന്നിട്ടുണ്ടാകില്ല. നീളൻ മുടിയിൽ നാടൻ സ്റ്റൈലിൽ പ്രേക്ഷകർക്കു മുമ്പിലെത്തിയ വീണ നന്ദകുമാറിൻ്റെ ഏറ്റവും പുതിയ സാരി ലുക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
ഒലിവ് പച്ച നിറത്തിലുള്ള പ്ലെയ്ൻ സിൽക്ക് സാരിയാണിത്. റോസ് നിറത്തിലുള്ള ബോർഡറുകളും കാണാം. സമീറ സനീഷിൻ്റെ വസ്ത്ര കളക്ഷനിൽ നിന്നുള്ള 3899 രൂപ വിലവരുന്ന ക്ലാസിക് സിൽക്ക് സാരിയാണിത്.
ഉർവശി കളക്ഷനിൽ നിന്നുള്ള ഗോൾഡ് നിറത്തിലുള്ള ചെയ്നിൽ സ്റ്റോണുകൾ വരുന്ന ഹെവിയായിട്ടുള്ള നെക്ലസും അണിഞ്ഞിരിക്കുന്നു. സോണ്യയാണ് വീണയുടെ ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
വീണയുടെ സ്ഥിരം സ്റ്റൈൽ പോലെ തന്നെ മുടി അഴിച്ചിട്ടിരിക്കുന്നു. ഒപ്പം ഡാർക്ക് ഐഷാഡോയും ലൈനറും, പിങ്ക് ഷെയ്ഡിലുള്ള ലിപ്സ്റ്റിക്കും നൽകിയിരിക്കുന്നു.






