
തെന്നിന്ത്യയില്‍ തിളങ്ങി നില്ക്കുന്ന താരമാണ് തമന്ന ഭാട്ടിയ. തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരം ആദ്യം ഗ്ലാമറസ് വേഷങ്ങളിലാണ് തിളങ്ങിയിരുന്നത്. പിന്നീട് അഭിനയ പ്രാധാന്യമുള്ള സിനിമകള്‍ തെരഞ്ഞെടുത്ത് പ്രേക്ഷകമനസ്സിലിടം നേടി.തെന്നിന്ത്യയുടെ സ്വന്തം താരസുന്ദരി തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെയാണ് താരമായി മാറിയത്. അടുത്തിടെ തമന്ന മോളിവുഡിലും തന്റെ സാന്നിദ്ധ്യം അറിയിച്ചിരുന്നു. തമന്നയുടെ ഫാഷന്‍ സെന്‍സും എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്ക്കുന്ന താരം എല്ലാ വിശേഷങ്ങളും മികച്ച ഔട്ട്ഫിറ്റിലുള്ള ഫോട്ടോഷൂട്ടുകളും അതിലൂടെ പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഡാര്‍ക്ക് റെഡ് ഔട്ട്ഫിറ്റില്‍ ഗ്ലാമറസ്സായിട്ടുള്ള ചിത്രങ്ങള്‍ പങ്കിടുകയാണ് താരം. ഡാര്‍ക്ക് റെഡ് സാരിയ്ക്കൊപ്പം കോർസെറ്റ് ടോപ്പ് ധരിച്ചാണ് താരം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോര്‍സെറ്റ് ഓഫ് ഷോള്‍ഡര്‍ ഹെവി വര്‍ക്ക് ടോപ്പാണ് താരം സാരിയ്ക്കൊപ്പം ധരിച്ചിരിക്കുന്നത്. ഗ്ലാമര്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
അമര്‍ കൗശിക് സംവിധാനം ചെയ്ത് ശ്രദ്ധ കപൂറും രാജ്കുമാർ റാവുവും അഭിനയിക്കുന്ന ഹൊറർ-കോമഡി ചിത്രമായ ‘സ്ട്രീ 2’ ലെ ‘ആജ് കി രാത്’ എന്ന ഗാനരംഗത്തില്‍ തമന്നയാണ് എത്തുന്നത്. സിനിമയുടെ ആദ്യ ഗാനമായി റിലീസ് ചെയ്തതും ‘ആജ് കി രാത്’ ആയിരുന്നു. സംവിധായകൻ അമർ കൗശിക് ഉൾപ്പെടെയുള്ള സിനിമയിലെ ആൺകുട്ടികൾ തമന്ന ഭാട്ടിയയെ അവതരിപ്പിക്കുന്ന ഒരു ഉജ്ജ്വല നൃത്തരംഗമാണ് ഈ ഗാനത്തിലുള്ളത്. ഗ്ലാമറസ് ഗ്രീന്‍ കളര്‍ ഔട്ട്ഫിറ്റിലുള്ള തമന്നയുടെ ഡാന്‍സ് മൂവ്സ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗാണ്.






