ഒരു കാരറ്റ് നല്ലവണ്ണം അരച്ച് പേസ്റ്റാക്കി മുഖത്ത് തടവുക. അത് ഉണങ്ങിയ ശേഷം മുഖം കഴുകുക. മുഖത്തിന്റെ സൗന്ദര്യം വര്‍ധിക്കുന്നതോടൊപ്പം മുഖത്തിന്റെ വരള്‍ച്ചയും മാറിക്കിട്ടാന്‍ സഹായിക്കും.
ഒരു ടീസ്പൂണ്‍ റോസ്വാട്ടര്, ഒരു ടീസ്പൂണ്‍ ഗ്ലിസറിന്‍, ഒരു ടീസ്പൂണ്‍ ചെറു നാരങ്ങാനീര്, ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ അല്ലെങ്കില്‍ ബദാം എണ്ണ ഇവ നന്നായി കലക്കി മുഖത്ത് തേച്ച് മസാജ് ചെയ്താല്‍ മുഖത്തിന് തിളക്കമേറും. ഒപ്പം മുഖത്തെ കറുത്ത പുള്ളികളും അകലും.
കൈമുട്ടിലേയും കാല്മുട്ടിലേയും കറുപ്പ് എല്ലാവര്‍ക്കുമുള്ളതാണ്. ഒലീവ് ഓയില്‍, പനിനീര് എന്നിവ ചേര്‍ത്ത മിശ്രിതം പതിവായി മുട്ടുകളില്‍ തടവിപ്പോന്നാല് കാലക്രമേണ ഈ കറുപ്പുനിറം മാറിക്കിട്ടും.
അല്പം പാല്, ഒരു സ്പൂണ്‍ കോളിഫ്ളവര്‍ ചാറ്, ഒരു ടീസ്പൂണ്‍ മുള്ളങ്കിച്ചാറ് എന്നിവ മിശ്രിതമാക്കി മുഖത്ത് തേച്ചുപിടിപ്പിച്ച് പത്തുമിനിറ്റുകള്ക്കുശേഷം കഴുകുക. ഇത് പതിവായി ചെയ്തുപോന്നാല്‍ മുഖത്തെ കറുത്ത പുള്ളികള്‍ അപ്രത്യക്ഷമായി മുഖകാന്തി വര്‍ധിക്കും.
പാദങ്ങള്‍ സുന്ദരമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബദാംഓയില്‍ പാദങ്ങളില്‍ തടവുക.






