
ബോളിവുഡിലേക്ക് ചുവടുവയ്ക്കാനൊരുങ്ങുകയാണ് ഷാരൂഖിന്റെ മകൾ സുഹാന ഖാൻ. അധികം വൈകാതെ തന്നെ ബി ടൗണിലെ നായികമാരുടെ കൂട്ടത്തിലേക്ക് സുഹാനയെയും പ്രതീക്ഷിക്കാം. പഠനം പൂർത്തിയാക്കിയാൽ സുഹാന ബോളിവുഡിലേക്ക് കടക്കുമെന്ന സൂചന ഷാരൂഖും നേരത്തെ നൽകിയിരുന്നു.
സുഹാനയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡാകുന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ സാഷ ജെയ്റാം ആണ് സുഹാനയുടെ ചിത്രങ്ങൾ ഷെയർ ചെയ്തത്. സ്ട്രാപ്ലെസ് ഐവറി ലെയ്സ് കോർസെറ്റിനൊപ്പം സിൽക്ക് സ്ലിറ്റ് കട്ട് സ്കർട്ടും ചേരുന്നതായിരുന്നു സുഹാനയുടെ ഔട്ട്ഫിറ്റ്. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് മോഹിത് റായ് ആണ് ഈ ഔട്ട്ഫിറ്റ് സ്റ്റൈൽ ചെയ്തത്.
സിൽക്ക് മെറ്റീരിയലാണ് ഔട്ട്ഫിറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. പേൾ കമ്മലുകൾ മാത്രമാണ് താരം അക്സസറീസായി തിരഞ്ഞെടുത്തിട്ടുള്ളത്. ഹെയർസ്റ്റൈലിസ്റ്റ് മാർക് പെഡ്രോസാണ് സുഹാനയുടെ ഹെയർ സ്റ്റൈൽ ചെയ്തിരിക്കുന്നത്. റിദ്ദിമ ശർമ്മയാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്.
അതേസമയം ഷാരൂഖ് ഖാനും സുഹാനയും ഒന്നിക്കുന്ന ആക്ഷൻ ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. 'പത്താൻ' എന്ന സിനിമക്കു ശേഷം ഷാരൂഖ് ഖാനും സിദ്ധാർത്ഥ് ആനന്ദും ഒരുമിക്കുന്ന ചിത്രമാണിത്. ഷാരൂഖ് ഖാന്റെ പ്രൊഡക്ഷൻ ഹൗസ് റെഡ് ചില്ലീസും, സിദ്ധാർത്ഥ് ആനന്ദിന്റെ മാർഫ്ലിക്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.






