
ന്യൂഡല്‍ഹി : ജമ്മു കാശ്മീരിലെ ആക്രമണം നടത്തിയത് ഭീകരരുമായി ബന്ധമുളള പാക് സൈന്യമെന്ന് ഇന്ത്യന്‍ സൈന്യം. പാകിസ്ഥാന് സൈന്യത്തിന്റെ് ആക്രമണം പരാജയപ്പെടുത്തിയെന്ന് സൈന്യം അറിയിച്ചു. പാക്കിസ്ഥാൻ ബോർഡർ ആക്ഷൻ ടീമാണ് ആക്രമണം നടത്തിയത്. നിയന്ത്രണ രേഖയ്ക്ക് സമീപം മാചൽ സെക്ടറിലായിരുന്നു സംഭവം.
സ്ഥലത്ത് ഏറ്റുമുട്ടൽ തുടരുന്നുണ്ട്. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. പാക്കിസ്ഥാന്റെ് ഭാഗത്തും ഒരാൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സൈന്യത്തിലെ മേജർ അടക്കം നാല് സൈനികര്‍ക്ക് പരിക്കേറ്റതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും സൈന്യം അറിയിച്ചു. കുപ്വാരയിൽ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ജമ്മു കശ്മീരിലാകെ നിരവധി സൈനികരാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ വീരചരമം പ്രാപിച്ചത്.
മേഖലയിൽ നുഴഞ്ഞു കയറിയ ഈ ഭീകരർ പരിശീലനം നേടിയവരാണെന്നും അമേരിക്കൻ നിർമ്മിത എം4 കാർബൈൻ റൈഫിൾസ് ഉൾപ്പെടെയുള്ള അത്യാധുനിക ആയുധങ്ങൾ ഇവരുടെ പക്കലുണ്ടെന്നുമാണ് സൈനികരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.






