
മലപ്പുറം ; നിപ രോഗപ്രതിരോധന പര്വര്ത്തനത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്രെ നേതൃത്വത്തില്‍ ജില്ലയിലെ പാണ്ടിക്കാട്, ആനക്കയം എന്നീ പഞ്ചായത്തുകളില്‍ നടത്തിയ ഫീല്‍ഡ് സര്‍വ്വേ സംസ്ഥാനത്തിന് നല്ല മാതൃകയായി. ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകര്‍ 27908 വീടുകളിലാണ് 5 ദിവസം കൊണ്ട് സര്‍വ്വേ പൂര്‍ത്തീകരിച്ചത്.ഈ സര്‍വ്വേയില്‍ 1350 പനി ബാധിതരെ കണ്ടെത്തുകയും നിപ കണ്ടട്രോള് സെല്ലിലെ
പാണ്ടിക്കാട് ഗ്രാമ പഞ്ചായത്തില്‍ 144 ടീമുകള്‍ 14500 വീടുകളിലാണ് സര്‍വ്വേ പൂര്‍ത്തിയാക്കിയത്.
ഇതില്‍ 944 പേര് ക്ക് പനിയുള്ളതായി കണ്ടെത്തിയിരുന്നു. ആനക്കയം പഞ്ചായത്തില്‍ 95 ടീമുകള്‍ 13408 വീടുകളിലാണ് സന്ദര്‍ശിച്ചത്. ഇതില്‍ 406 പേര് പനിയുള്ളവരായി കണ്ടെത്തി. കണ്ടെത്തിയവരെയെല്ലാം നിപ കണ്ട്രോള് സെല്ലില്‍ നിന്ന് ബന്ധപ്പെടുകയും ഫോണ്‍ മുഖേന വിവരങ്ങള്‍ അന്വേഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. നിപാ രോഗം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസം തന്നെ ആരോഗ്യവകുപ്പ് രണ്ട് ഗ്രാമപഞ്ചായത്തുകളിലും ഫീല്‍ഡ് സര്‍വ്വേ നടത്തുന്നതിനുള്ള രൂപരേഖ തയ്യാറാക്കിയിരുന്നു. ജൂലൈ 21 മുതല്‍ തുടങ്ങിയ സര്‍വ്വേ 25 വ്യാഴാഴ്ചയാണ് പൂര്‍ത്തീകരിച്ചത്.






