
പാരീസ് : ഇന്ത്യയ്ക്ക മറ്റൊരു നിരാശ സമ്മാനിച്ചുകൊണ്ട് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ പി.വി.സിന്ധു പുറത്തായി. ചൈനീസ് ഷട്ടില്‍ ഹീ ബിംഗ് ജിയാവോയ്ക്കെതിരെ വ്യാഴാഴ്ച രണ്ടാം റൗണ്ടിലാണ് പുറത്തായത്.
19-21, 14-21 എന്ന സ്കോറിനാണ് ഇന്ത്യയുടെ ഇരട്ട ഒളിമ്പിക്സ് മെഡല്‍ ജേതാവ് തോറ്റത്. രണ്ട് തവണ ഒളിമ്പിക്സ് മെഡല്‍ നേടിയ സിന്ധുവിനെ ചൈനീസ് താരം സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
ടോക്കിയോ 2020 ഗെയിംസില്‍ പിവി സിന്ധു ഹീ ബിംഗ് ജിയാവോയെ പരാജയപ്പെടുത്തി വെങ്കല മെഡല്‍ നേടിയിരുന്നു. 1992-ല്‍ ബാഴ്സലോണയില്‍ ഒളിമ്പിക്സില്‍ അരങ്ങേറ്റം കുറിച്ചതിനു ശേഷം, ഇന്ത്യ ബാഡ്മിന്റണില്‍ മൂന്ന് മെഡലുകള്‍ നേടിയിട്ടുണ്ട്.
സിന്ധു (റിയോ 2016-ല്‍ വെള്ളി, ടോക്കിയോ 2020-ല്‍ വെങ്കലം), സൈന നെഹ്വാള് (ലണ്ടന്‍ 2012-ല്‍ വെങ്കലം). പാരീസ് ഒളിമ്പിക്സില്‍ ബാഡ്മിന്റണ്‍ മത്സരത്തില്‍ ഇനി അവശേഷിക്കുന്ന ഏക ഇന്ത്യന്‍ താരം ലക്ഷ്യ സെന്നിന് സിന്ധു ആശംസകള്‍ നേര്‍ന്നു. സ്വന്തം നാട്ടുകാരനായ എച്ച്.എസ് പ്രണോയിയെ 21-12,21-6 ന് തോല്‍പ്പിച്ചാണ് ലക്ഷ്യ ക്വാര്‍ട്ടറിലെത്തിയത്. 12-ാം സീഡ് ചൈനീസ് തായ്പേയിയുടെ ചൗ ടിയാന് ചെന്നിനെ നേരിടും.






