
തിരുവനന്തപുരം : കവിയും അധ്യാപകനും ബഹുഭാഷാ പണ്ഡിതനുമായ പ്രഫ.സി.ജി.രാജഗോപാൽ (93) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നു രാവിലെ 6 മണിയോടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. തുളസീദാസിന്റെ ശ്രീരാമചരിത മാനസം മലയാളത്തിലേക്ക് വിവര്ത്തനം ചെയ്തതിലൂടെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില് നിന്ന് ഹിന്ദിയില് ബിരുദവും ലക്നൗ സര്വകലാശാലയില് നിന്ന് ബിരുദാന്തരബിരുദം കരംസ്ഥമാക്കി.പാലാ സെന്റ് തോമസ് കോളജിൽ ലക്ചററായി ഔദ്യോഗിക ജീവിതം ആരംഭിച്ച സി.ജി. രാജഗോപാൽ പിന്നീട് വിവിധ സർക്കാർ കോളജുകളിൽ അധ്യാപകനായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ ഹിന്ദി വിഭാഗം തലവനായിരുന്ന അദ്ദേഹം, തൃശൂർഗവ. ആർട്സ് കോളജിൽ നിന്ന് പ്രിൻസിപ്പലായാണു വിരമിച്ചത്.
വിവർത്തനത്തിനുള്ള കമല ഗോയങ്ക ഫൗണ്ടേഷന്റെ ‘സത്യനാരായണ ഗോയങ്ക അനുദിത് സാഹിത്യ പുരസ്കാര’വും ലഭിച്ചു. തൈക്കാട് പിആർഎസ് റോഡ് ‘ശാലീന’ത്തിലെ പൊതുദർശനത്തിന് ശേഷം സംസ്കാരം ഇന്നു വൈകിട്ട് 6 മണിക്ക് ശാന്തികവാടത്തില് .







Comments