ഭുവനേശ്വർ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടുവരാൻ നരബലി നടത്തിയെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ഒഡീഷയിലെ ബൊലാംഗിർ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. അയൽഗ്രാമത്തിലെ യുവാവിനെ കൊലപ്പെടുത്തിയ ശേഷം തലയറുത്ത് തല വീട്ടിലെ പൂജാമുറിയിൽ കുഴിച്ചിട്ടെന്നാണ് പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ സത്രുഘ്ന സാഹു (40) അറസ്റ്റിലായി.
ഓഗസ്റ്റ് 18 മുതലാണ് യുവാവിനെ കാണാതായത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റൊരു സ്ഥലത്ത് നിന്ന് തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പ്രതിക്കൊപ്പമാണ് യുവാവിനെ അവസാനമായി കണ്ടതെന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സാഹുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. മദ്യപിച്ച ശേഷം ഉണ്ടായ തർക്കത്തിനിടെയാണ് കൊലപാതകം നടത്തിയതെന്നായിരുന്നു ഇയാളുടെ ആദ്യ മൊഴി.
എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ, ഏകദേശം മൂന്ന് വർഷം മുമ്പ് തന്നെ ഉപേക്ഷിച്ച് പോയ ഭാര്യയെ തിരികെ കൊണ്ടുവരുന്നതിനായാണ് കൊലപാതകം നടത്തിയതെന്ന് സാഹു സമ്മതിച്ചതായി പൊലീസ് പറയുന്നു. നരബലി നൽകിയാൽ ഭാര്യ തിരിച്ചെത്തുമെന്ന അന്ധവിശ്വാസത്തെ തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
തുടർന്ന് സാഹുവിന്റെ വീട്ടിലെ പൂജാമുറിയിൽ നടത്തിയ പരിശോധനയിൽ കുഴിച്ചിട്ട നിലയിൽ സന്തോഷിന്റെ തല കണ്ടെത്തി. ഇതോടെയാണ് കേസിൽ കൂടുതൽ വ്യക്തത വന്നത്. തുടർന്ന് സാഹുവിനെ അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിച്ചു.

Comments